Home » Blog » kerala Max » “ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരണം നടത്തിയത്, അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്” – അടൂര്‍ പ്രകാശ്
3

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ തുറന്നടിച്ച വിമർശനത്തിൽ താൻ ഉറച്ചുനിൽക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. വിമർശന ചേരിയിൽ ഇപ്പോൾ താൻ ഒറ്റയ്ക്കാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണ് തന്റെ പ്രതികരണമെന്നും അടൂർ പ്രകാശ് പറഞ്ഞു.

“ആരുടെയും പിന്തുണ ചോദിച്ചുകൊണ്ടല്ല പ്രതികരണം നടത്തിയത്. അനുഭവത്തിന്റെ വെളിച്ചത്തിലാണ് പ്രതികരിച്ചത്. എഐസിസിയെ ഇക്കാര്യം അറിയിക്കും. എനിക്ക് പറയാനുള്ളത് അവരോട് പറയും. എന്നെ നിയോഗിച്ചത് എഐസിസിയാണ്. ഒരാൾക്കും സ്ഥാനം നൽകിയതിനോട് എതിരല്ല. എന്നാൽ ഇത്തരം കാര്യങ്ങൾ യുഡിഎഫ് കൺവീനർ എന്ന നിലയിൽ എന്നോട് കൂടി ആലോചിക്കണമായിരുന്നു. ഏതെങ്കിലും കാര്യത്തിൽ തൃപ്തിയോ അതൃപ്തിയോ ഉണ്ടെങ്കിൽ യുഡിഎഫിൽ പറയും. ഒരു സമവായ നീക്കമില്ല. ഇപ്പോൾ ഞാൻ ഒറ്റയ്ക്കാണ്.” -മാധ്യമങ്ങളോട് അടൂർ പ്രകാശ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അടൂർ പ്രകാശ് വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. പലതീരുമാനങ്ങളും മുന്നണി കൺവീനർ അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. ഇത് ദുഃഖകരമായ അവസ്ഥയാണ്. ഇത് തുറന്നുപറയുന്നത് ജനങ്ങൾ അറിയണമെന്നു കരുതിയാണെന്നും അദ്ദേഹം പറയുകയുണ്ടായി. യു.ഡി.എഫ്. യോഗം അടുത്തകാലത്തൊന്നും നടന്നിട്ടില്ല. ചെയർമാൻ എന്നനിലയിൽ മുഖ്യമന്ത്രിയാണ് മുൻകൈയെടുക്കേണ്ടത്. അദ്ദേഹം ഇതുവരെ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. കൺവീനർ എന്നനിലയിൽ താനുമായി ചർച്ചകളും ആലോചനയും നടക്കുന്നില്ല. യു.ഡി.എഫിലെ കക്ഷിനേതാക്കൾക്ക് കാബിനറ്റ് പദവി നൽകിയതിൽ കൺവീനർ എന്നനിലയിൽ ഞാനുമായി ചർച്ചയോ തീരുമാനമെടുക്കുന്നതിനെക്കുറിച്ച് അറിയിക്കുകയോ ചെയ്തിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *