Your Image Description Your Image Description

മെഴ്‌സിഡസ്-മേബാക്ക് ജിഎൽഎസ് 600 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് സ്വന്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്ത്. അദ്ദേഹത്തിന്റെ കാർ ഡെലിവറിയുടെ ഫോട്ടോകളും വീഡിയോകളും മെഴ്‌സിഡസ് മെയ്‌ബാക്ക് ഇന്ത്യ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ നിരയിലെ മുൻനിര ആഡംബര എസ്‌യുവി ആണിത്.ആകർഷകമായ റോഡ് സാന്നിധ്യം, ആഡംബരപൂർണ്ണമായ ഇന്റീരിയർ, 4.0 ലിറ്റർ വി8 പെട്രോൾ ശക്തമായ എഞ്ചിൻ എന്നിവയുമായാണ് ഇത് വരുന്നത്.

ഡ്യുവൽ-ടോൺ കളർ സ്‍കീമിലുള്ള മെഴ്‌സിഡസ് എസ്‌യുവിയാണ് അദ്ദേഹം വാങ്ങിയിരിക്കുന്നത്.   സഞ്ജയ് ദത്തിനെ കൂടാതെ, അജയ് ദേവ്ഗൺ, അർജുൻ കപൂർ, രൺവീർ സിംഗ്, ശിൽപ ഷെട്ടി തുടങ്ങിയ നിരവധി ബോളിവുഡ് താരങ്ങളും ഇത് സ്വന്തമാക്കിയിട്ടുണ്ട്.

യാത്രക്കാരുടെ സൗകര്യത്തിനായി എല്ലാവിധ ആധുനിക സംവിധാനങ്ങളും എസ്യുവിയുടെ ക്യാബിനിൽ ഒരുക്കിയിട്ടുണ്ട്. റിക്ലൈനിങ് പിൻസീറ്റുകൾ, പനോരമിക് സൺറൂഫ്, 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 27-സ്പീക്കർ സൗണ്ട് സിസ്റ്റം, 64-കളർ ആംബിയൻ്റ് ലൈറ്റിങ് തുടങ്ങിയ നിരവധി ഫീച്ചറുകൾ ഇതിൽ ഉൾപ്പെടുന്നു.
മെഴ്‌സിഡസ്-മെയ്‌ബാക്ക് GLS600 ന്റെ പുറംഭാഗം സാധാരണ മെഴ്‌സിഡസ്-ബെൻസ് ജിഎൽഎസ് സീരീസിന് സമാനമാണ്. ബോണറ്റിൽ മെഴ്‌സിഡസ് ലോഗോയുള്ള വലിയ ക്രോം ഗ്രില്ലാണ് GLS 600 ന് ലഭിക്കുന്നത്. ഇത് മെയ്‌ബാക്ക് അലോയ് വീലുകളിൽ സഞ്ചരിക്കുന്നു, എസ്‌യുവിക്ക് D-പില്ലറിൽ ശ്രദ്ധേയമായ മെയ്‌ബാക്ക് ലോഗോ ലഭിക്കുന്നു. എളുപ്പത്തിൽ പ്രവേശിക്കുന്നതിനും ഇറങ്ങുന്നതിനുമായി ഓട്ടോ-സ്ലൈഡിംഗും ഈ കാറിൽ ലഭിക്കുന്നു.

എസ്‌യുവിയുടെ ഉൾഭാഗം കറുത്ത നാപ്പ ലെതറും മനോഹരമായ മരവും അലുമിനിയവും ട്രിമ്മും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. ഇതിനുപുറമെ, 27 സ്പീക്കർ ഹൈ-ഫിഡിലിറ്റി സൗണ്ട് സിസ്റ്റവും ലഭ്യമാണ്. ഇതിനൊപ്പം, 64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിംഗും ലഭ്യമാണ്. വെന്റിലേഷൻ, ഹീറ്റിംഗ്, മസാജ്, റീക്ലൈനിംഗ് ഫംഗ്ഷൻ എന്നിവയുള്ള ക്യാപ്റ്റൻ സീറ്റുകളും ഇതിലുണ്ട്.

560 bhp കരുത്തും 730 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റർ V8 പെട്രോൾ എഞ്ചിനാണ് മെഴ്‌സിഡസ്-മേബാക്ക് GLS600-ന് കരുത്തേകുന്നത്. ഒമ്പത് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്‍മിഷൻ. മെഴ്‌സിഡസ്-മേബാക്ക് GLS600-ന്റെ ഓൺ-റോഡ് വില മുംബൈയിൽ ഏകദേശം നാലുകോടി രൂപയിൽ കൂടുതൽ വരും. ജിഎൽഎസ് 600 ഒരു പ്രത്യേക നൈറ്റ് സീരീസ് പതിപ്പിലും ലഭ്യമാണ്.

Related Posts