Your Image Description Your Image Description

റാന്നി:  ആ​ഗോള അയ്യപ്പ സം​ഗമത്തിൽ പങ്കെടുത്ത് മടങ്ങവെ ഓർക്കസ്ട്രാ ടീം അംഗങ്ങളായ യുവാക്കൾ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കുട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് എള്ളുവിള കൊങ്ങംകോട് അനു​ഗ്രഹ ഭവനിൽ ബീനഷ് രാജ് (21) ആണ് മരിച്ചത്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മന്ദിരം ജംഗ്ഷനും വാളിപ്ലാക്കൽ പിടിക്കും മധ്യേയാണ് അപകടമുണ്ടായത്. കാറുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബിനേഷ് ആണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നെടുമങ്ങാട് സ്വദേശി രാജേഷ്, തിരുവനന്തപുരം സ്വദേശി ഡോണി(25) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാറിൽ കുടുങ്ങിക്കിടന്ന മൂന്നു പേരെയും നാട്ടുകാരും അ​​ഗ്നിരക്ഷാ സേനയും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

Related Posts