Your Image Description Your Image Description

കർഷകമായ ഓഫറുകളുമായി എത്തിയിരിക്കുകയാണ് മഹീന്ദ്ര. എക്സ്‌യുവി700, എക്സ്‌യുവി 3 എക്സ്.ഒ മോഡലുകൾക്കാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളടങ്ങുന്ന മോഡലുകൾക്ക് 1.3 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ലഭിക്കും.

എക്സ്‌യുവി700-ന്റെ പ്രാരംഭ വില 14.49 ലക്ഷവും എക്സ്‌യുവി 3എക്സ്ഒയുടെ പ്രാരംഭ വില 7.99 ലക്ഷവുമാണ്. ആകർഷകമായ ഓഫറുകൾക്കു പുറമേ, 100 ശതമാനം ഓൺ-റോഡ് ഫിനാൻസ് സൗകര്യവും ഡോക്ടർമാർ, സർക്കാർ, ഐടി, ബാങ്ക് ജീവനക്കാർ എന്നിവർക്ക് എക്സ്‌ക്ലൂസീവ് കോർപ്പറേറ്റ് ഓഫറുകളും മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 9388770077 നമ്പറിൽ ബന്ധപ്പെടാം.

എക്സ്‌യുവി700

2.0 ലിറ്റര്‍ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്നീ എന്‍ജിനുകളാണ് എക്സ്‌യുവി 700-ന് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 197 ബി.എച്ച്.പി. പവറും 380 എന്‍.എം.ടോര്‍ക്കുമാണ് നല്‍കുന്നത്. ​ഗിയർബോക്സ് അടിസ്ഥാനമാക്കി രണ്ട് ട്യൂണിങ്ങിലാണ് ഡീസല്‍ എന്‍ജിനുള്ളത്. 153, 182 ബി.എച്ച്.പി. പവറും 360, 420 എന്‍.എം. ടോര്‍ക്കുമാണ് ഇത് ഉത്പാദിപ്പിക്കുന്നത്.

എക്സ്‌യുവി 3 എക്സ്.ഒ

110 ബി.എച്ച്.പ. പവറും 200 എന്‍.എം.ടോര്‍ക്കുമുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍, 130 ബി.എച്ച്.പി. പവറും 230 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിന്‍, 115 ബി.എച്ച്.പി. പവറും 300 എന്‍.എം.ടോര്‍ക്കും നൽകുന്ന 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ എന്നിങ്ങനെ മൂന്ന് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മഹീന്ദ്ര എക്സ്‌യുവി 3 എക്സ്.ഒ നിരത്തുകളില്‍ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts