Your Image Description Your Image Description

മൊഹാലി: തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ് അഭിഷേക് ശർമ്മ. 2024 ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് പഞ്ചാബിൽ നിന്നുള്ള ഈ 25 വയസുകാരൻ അരങ്ങേറ്റം കുറിച്ചത്. ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാനും ഇടംകൈയ്യൻ സ്പിന്നറൂമാണ് അഭിഷേക്. 2025 ൽ ശർമ്മ ടി20 ഐ റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനായി. ഏഷ്യ കപ്പിൽ പാകിസ്ഥാനെതിരെയുള്ള പ്രകടനം രാജ്യം മുഴുവൻ ആഘോഷിക്കുകയാണ്. അതിനിടെ, സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയാകുന്നത് അഭിഷേക് ശർമ്മയെക്കുറിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ പിതാവ് യോഗ്‌രാജ് സിംഗ് നടത്തിയ വെളിപ്പെടുത്തലുകളാണ്.

അഭിഷേകിന്റെ ജീവിത രീതികളെ നിയന്ത്രിക്കാൻ അദ്ദേഹത്തിന്റെ പിതാവിന് പോലും കഴിഞ്ഞിരുന്നില്ലെന്നാണ് യോഗ്രാജ് സിംഗ് പറയുന്നത്. രാത്രി വൈകിയുള്ള പാർട്ടിയും പെൺസുഹൃത്തുക്കൾക്കൊപ്പം കറങ്ങി നടക്കുന്ന ശീലവും അഭിഷേകിന് ഉണ്ടായിരുന്നുവെന്നും തന്റെ മകനാണ് അഭിഷേകിന്റെ ഉള്ളിലെ ക്രിക്കറ്റ് പ്രതിഭയെ തിരിച്ചറിഞ്ഞ് ഈ ശീലങ്ങൾ അവസാനിപ്പിച്ചതെന്നും യോഗ്രാജ് സിംഗ് അന്ന് പറഞ്ഞിരുന്നു. ബിസിസിഐയുടെ വാർഷിക കരാറിൽ അഭിഷേക് ഉൾപ്പെട്ടതിന് പിന്നാലെയാണ് യോഗ്രാജ് അന്ന് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

Related Posts