Your Image Description Your Image Description

സന്ദീപ് റെഡ്ഡി വംഗ സഹരചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച് 2023ൽ പുറത്തിറങ്ങിയ ആക്ഷൻ ഡ്രാമ ചിത്രമാണ് ആനിമൽ. ടി സീരിസ് ഫിലിംസ് നിർമിച്ച ചിത്രത്തിൽ രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ, രശ്മിക മന്ദാന, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.സിനിമ ബോക്സോഫീസിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും വളരെയധികം വിമർശനങ്ങളും നേരിട്ടിരുന്നു.

പുരുഷമേധാവിത്വത്തെ മഹത്വവത്കരിക്കുക, സ്ത്രീവിരുദ്ധത മുതലായവ നിറഞ്ഞു നിൽക്കുന്നതാണ് ചിത്രത്തിന് വലിയ തോതിൽ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കാരണം. സന്ദീപ് റെഡ്ഡി വംഗയുടെ അർജുൻ റെഡ്ഢി സിനിമയിലെ സ്ത്രീവിരുദ്ധതയും നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇപ്പോൾ സിനിമയിലെ എന്തെങ്കിലും കാര്യത്തിൽ റിഗ്രെറ്റ് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സിനിമയിലെ ഒരു കാര്യത്തിൽ തനിക്ക് ബുദ്ധിമുട്ടുണ്ടായെന്ന് സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്.

തിയേറ്റർ റിലീസിന് മുമ്പ് ചിത്രത്തിൽ നിന്ന ഏഴ് മിനിറ്റോളം സീനുകൾ കട്ട് ചെയ്ത് കളയേണ്ടി വന്നിട്ടുണ്ടെന്നും അത് തനിക്ക് ബുദ്ധിമുട്ടാണ്ടക്കിയെന്നുമാണ് സന്ദീപ് റെഡ്ഡി വംഗ പറഞ്ഞത്. വെട്ടിക്കളഞ്ഞ ആ സീനുകൾ തിയേറ്ററിൽ എത്താതിൽ വിഷമമുണ്ടെന്നും ഒടിടി റിലീസ് ചെയ്തപ്പോൾ കട്ട് ചെയ്ത ഭാ​ഗങ്ങൾ കൂട്ടിച്ചേർക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സന്ദീപ് വംഗ റെഡ്ഡി പ്രതികരിച്ചത്.

Related Posts