Your Image Description Your Image Description

സർവ്വവും നഷ്ടപ്പെട്ടവന്റെ വിലാപമായിരുന്നു ഇന്ന് രാവിലെ അൻവറിന്റെ പത്രസമ്മേളനത്തിൽ കണ്ടത്. ഇനി എന്ത് ചെയ്യണമെന്നറിയാതെ നടുക്കയത്തിൽ കയ്യും കാലുമിട്ടടിക്കുന്ന അൻവറിനെ കണ്ടിട്ട് സത്യത്തിൽ സഹിക്കുന്നില്ല.

എന്തൊരു പ്രതാപമായിരുന്നു ഒരു കാലത്ത്. ഇപ്പോഴാരും സഹായിക്കാനില്ലാതെ പൂച്ച അടുക്കളവാതുക്കൽ കിടന്നു കറങ്ങുന്നത് പോലെ , യുഡിഎഫ് നേതൃത്വം പറയുന്നത് കേട്ട് തേരാപ്പാര നടക്കുകയാണ്. കഷ്ടം തോന്നുന്നുണ്ടെങ്കിലും ഇത് അയാൾ അനുഭവിക്കേണ്ടത് തന്നെയാണ്. അയാളുടെ കയ്യിലിരിപ്പിന്റെയും ധാർഷ്ട്യത്തിന്റെയും ഫലമാണിത്. പറയാതിരിക്കാൻ വയ്യ .

എന്തിനാണ് അൻവറെ ഈ പട്ടിഷോ കാണിക്കുന്നത് ?. നമ്മൾക്കില്ലാത്ത വലിപ്പം ഉണ്ടന്ന് കാണിച്ച് ജാഡ കാണിക്കേണ്ട വല്ല കാര്യവും ഉണ്ടോ ?. ഇതേ തോന്നിവാസം കൊണ്ട് തന്നെയല്ലേ സിപിഎം എടുത്ത് പുറത്ത് കളഞ്ഞത്. സംഗതി രാജിവെച്ചുവെന്നൊക്കെ പറയുമെങ്കിലും സിപിഎം കൂടെ നിർത്തില്ലന്ന് ബോധ്യമായപ്പോൾ ഇറങ്ങിപ്പോന്നതല്ലേ.

അന്നുമുതൽ തുടങ്ങിയതാണ് യുഡിഎഫിനോട് വില പേശൽ. വഞ്ചി പിന്നെയും തിരുനക്കര തന്നെയല്ലേ അൻവറെ . സിപിഎമ്മിന് എന്തെങ്കിലും സംഭവിച്ചോ. കോൺഗ്രസ് നിങ്ങളെ പച്ചയ്ക്ക് പറഞ്ഞു പറ്റിക്കുകയാണ്.

സത്യത്തിൽ ഈ അടുത്തകാലത്ത് കോൺഗ്രസ് കാണിച്ച ഏറ്റവും വലിയ ശരിയാണ് നിങ്ങളെ പറഞ്ഞു പറ്റിച്ചത്. നിങ്ങടെ ഈ വിരട്ടലും പേടിപ്പിക്കലുമൊക്കെ ഒന്ന് നിർത്തിയിട്ട് മാന്യമായി സൗമ്യമായി സംസാരിക്കാൻ പഠിക്ക്.

പാലക്കാട് ,ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ കുറെ ഇളക്കിയതല്ലേ. എന്നിട്ട് വല്ലതും സംഭവിച്ചോ. നിങ്ങൾ ഇത്രയേയുള്ളൂ എന്ന് മാലോകർക്ക് മുഴുവൻ അറിയാം. നിങ്ങളെക്കൊണ്ട് ഒരു ചുക്കും ചെയ്യാൻ കൊള്ളില്ലന്നും എല്ലാവർക്കും മനസ്സിലായി . ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടിപറയുമെന്ന് പറഞ്ഞതുപോലെ താങ്കൾ വലിയ സംഭവമാണെന്ന് താങ്കൾ ഒഴിച്ച് വേറെ ആരും പറയുന്നില്ല.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തി തോൽപ്പിക്കുകയോ കോൺഗ്രസിന്റെ ഭൂരിപക്ഷം കുറയ്ക്കുകയോ ചെയ്തിരുന്നെങ്കിൽ താങ്കൾ ഒരു സംഭവമാണെന്ന് ജനം തിരിച്ചറിഞ്ഞേനെ. ഇപ്പോൾ എല്ലാവർക്കും മനസ്സിലായി , താങ്കൾ ഒരു വട്ടപ്പൂജ്യമാണെന്ന്.

ഇനി കുഞ്ഞാലിക്കുട്ടിയുടെയും മുസ്ലിം ലീഗിന്റെയും കാലുപിടിച്ച് എവിടെയെങ്കിലും കേറി പറ്റാനുള്ള വഴി നോക്ക്. കോൺഗ്രസുകാർ നിങ്ങളെ പച്ചയ്ക്ക് കത്തിക്കും. അത് അവരുടെ ജന്മ സ്വഭാവമാണ്. വർഗ്ഗ ഗുണവും.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് മാന്യമായ ഭാഷയിൽ നിങ്ങളോട് പോയി പണി നോക്കാൻ കോൺഗ്രസ് പറഞ്ഞതാണ്.

ഇപ്പോൾ അത് മാന്യമായി കാണിച്ചു തന്നു. അതായത് നിങ്ങൾ പറഞ്ഞ സ്ഥാനാർത്ഥിയെ നിർത്താതെ നിങ്ങളുടെ ശത്രുവിനെ തന്നെ സ്ഥാനാർഥിയാക്കി. പക്ഷേ ഇക്കാര്യത്തിൽ അതായത് നിങ്ങളെ പറ്റിച്ച കാര്യത്തിൽ പൊതുവേ എല്ലാവരും കോൺഗ്രസിന്റെ കൂടെയാണ്. എന്നുവച്ചാൽ കോൺഗ്രസിനെക്കാൾ ജനം വെറുക്കുന്നത് നിങ്ങളെയാണന്ന് ചുരുക്കം.

ആ അവസ്ഥ നിങ്ങൾ തന്നെ വരുത്തി വെച്ചതാണ്. നിങ്ങളുടെ രഹസ്യ അജണ്ടകളാണ് ഇതിനെല്ലാം വഴിതെളിച്ചത്. നിങ്ങൾ ഇനി ഒരു മത്സരത്തിന് നിലമ്പൂരിൽ തയ്യാറാകില്ലന്ന് എല്ലാവർക്കുമറിയാം. കോൺഗ്രസുകാർക്കും അത് നല്ലവണ്ണം ബോധ്യമുണ്ട്.

നിങ്ങൾക്കവിടെ നിങ്ങളല്ലാതെ മറ്റൊരാളെ സ്ഥാനാർഥിയാക്കാൻ കിട്ടുകയുമില്ല. പഴയതുപോലെ ഭാഗ്യ പരീക്ഷണത്തിന് ഒന്നും ആരും നിന്നുതരത്തില്ല . ഇപ്പോൾ നിങ്ങളോട് ജനത്തിനുള്ള ഏറ്റവും വലിയ വിരോധം നിങ്ങളാ വിഎസ് ജോയിയുടെ ഒരവസരം കളഞ്ഞു കുളിച്ചതാണ്.

ശത്രുക്കളാണെങ്കിലും ഒരേ സമുദായത്തിൽ നിന്നുള്ള ആളെ തള്ളാൻ പറ്റാത്തതുകൊണ്ട് നിങ്ങൾ ജോയികിട്ട് സ്നേഹപ്പാര വച്ചതാണന്നാണ് പൊതുജന സംസാരം. അതു വേണ്ടായിരുന്നു. ജോയ് വലിയ കുഴപ്പമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു. ജോയിയുടെ സമയമായില്ലന്ന് കൂട്ടിയാൽ മതി.

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം 2016 ൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒക്കെ ചേർത്തുപിടിച്ചുകൊണ്ട് നിങ്ങൾ എംഎൽഎയായി . അല്ലാണ്ട് ഉപ്പായുടെ ചന്തിയിൽ താഴമ്പുണ്ടെന്നും പറഞ്ഞ് ആനപ്പുറത്ത് കയറാൻ ചെന്നപ്പോൾ ആന കേറ്റിയിരുത്തിയാതൊന്നുമല്ല .

നിങ്ങളോടുവിൽ കൃത്യമായ സ്ഥലത്ത് ചെന്ന് പെട്ടു. അതായത് ത്രിണമൂൽ കോൺഗ്രസിൽ. നിങ്ങൾക്ക് ആ ത്രികോണത്തിന്‍റെ വില മാത്രമേ ഇപ്പോഴുള്ളൂ. പിന്നെ ആരുമത് തുറന്നു പറയുന്നില്ലന്ന് മാത്രം . അതു മാറണമെങ്കിൽ നിങ്ങൾ വിചാരിച്ചാൽ പറ്റുകയുമില്ല. കാരണം നിങ്ങൾക്ക് ഒരു സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കുവാനുള്ള കഴിവ് ഇന്ന് നിലമ്പൂരില്ല.

നിങ്ങളെ സമീപകാലത്തൊന്നും മുന്നണിയിലെടുത്ത് ആളാകാൻ കോൺഗ്രസ് ഉദ്ദേശിച്ചിട്ടില്ല. നിങ്ങളെ മുന്നണിയിലെടുക്കാൻ ശുപാർശ ചെയ്യുന്നവന്റെ സമയദോഷം ആരംഭിക്കുകയാണവിടെ. കോൺഗ്രസുകാർ നിങ്ങളെ പരസ്പരം തട്ടി കളിക്കുകയാണ്.

നിങ്ങളെ നിലമ്പൂർ ഇലക്ഷന് മുമ്പ് മുന്നണിയിലെടുത്താൽ ആ ഒരു കാരണം മതി കോൺഗ്രസിനിപ്പോൾ കിട്ടിയിരിക്കുന്ന മേൽക്കൈ നഷ്ടപ്പെടാൻ. ആ തിരിച്ചറിവ് മുഴുവൻ കോൺഗ്രസുകാർക്കുമുണ്ടെന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം .

അതുകൊണ്ട് കോൺഗ്രസുകാരുടെയും ലീഗ് നേതാക്കളുടെയും കാലുപിടിച്ച് ഒതുങ്ങി കഴിഞ്ഞാൽ നിങ്ങൾക്ക് കൊള്ളാം. അല്ലെങ്കിൽ ചരിത്രത്തിൽ നിങ്ങൾ മറ്റൊരു പിസി ജോർജ് ആയി മാറും.

Leave a Reply

Your email address will not be published. Required fields are marked *