Home » Blog » Kerala » അഭിമന്യു കൊലക്കേസ് ; പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ കോടതിയുടെ അനുമതി
11

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കുമേല്‍ ഒരു വകുപ്പ് കൂടി ചുമത്താന്‍ കോടതിയുടെ അനുമതി. എറണാകുളം പിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. പ്രതികള്‍ക്കുമേല്‍ ഐപിസി 323 ചുമത്താനാണ് ഉത്തരവ്. ഒരു പ്രതിയും ഇന്ന് ഹാജരാകാതെ വന്നതോടെയാണ് കോടതി അധിക കുറ്റം ചുമത്താൻ അനുമതി നൽകിയത്.

പ്രതികള്‍ നേരിട്ട് ഹാജരാകാത്തതില്‍ കോടതി കടുത്ത ഭാഷയില്‍ അതൃപ്തി പ്രകടിപ്പിച്ചു. വരുന്ന തിങ്കളാഴ്ച കേസിലെ 16 പ്രതികളും ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. ശേഷം ചുമത്തിയ കുറ്റം വായിച്ച് കേള്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.