Your Image Description Your Image Description

ദില്ലി: ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാനിലേയ്ക്ക് ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു. 15 ടൺ ഭക്ഷണ സാമഗ്രികൾ ഭൂകമ്പബാധിത പ്രദേശത്തേക്ക് ഇന്ന് എത്തിക്കും. നാളെ മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് എസ്. ജയ്ശങ്കര്‍ സഹായം നൽകിയത്.

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്.

ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്‌. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു.

ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്.

കുനാർ പ്രവിശ്യയിലെ നുർ ഗാൽ, സാവ്‌കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് മരണം ഉണ്ടായിരിക്കുന്നതെന്ന് അഫ്ഗാനിസ്ഥാന്റെ ഇൻഫർമേഷൻ മന്ത്രാലയം തുർക്കിയുടെ വാർത്താ ഏജൻസിയായ അനഡോലുവിനോട് അറിയിച്ചു. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചിരുന്നു.

 

Related Posts