Your Image Description Your Image Description

കരവലി, പെയര്‍ട്രോളിംഗ്, ലൈറ്റ്ഫിഷിംഗ് തുടങ്ങിയ അനധികൃത പ്രവര്‍ത്തനങ്ങള്‍ നടത്തിയ യാനങ്ങള്‍ക്ക് ഫിഷറീസ് വകുപ്പ് പിഴചുമത്തി. അശാസ്ത്രീയമായ മത്സ്യബന്ധനരീതികള്‍ മത്സ്യലഭ്യതയ്ക്ക് തടസമായ സാഹചര്യത്തിലാണ് നടപടി. ആറു ബോട്ടുകള്‍ പിടിച്ചെടുത്ത് ഉടമസ്ഥരില്‍നിന്ന് പിഴയിനത്തില്‍ 11,10,000 രൂപ ഈടാക്കി. ലൈറ്റ് ഫിഷിംഗ്, ഗുജറാത്തി വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം, കരവലി, പെയര്‍ട്രോളിംഗ്, ചെറുമീന്‍പിടുത്തം എന്നിവ നടത്തുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ തുടരുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

 

 

Related Posts