Home » Blog » Kerala » അതിതീവ്ര മഴ; പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ ഉത്തരവിറക്കി തൃശൂർ ജില്ലാ കളക്ടർ
18

തൃശൂർ: ജില്ലയിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ പൊരിങ്ങൽക്കുത്ത് ഡാം തുറക്കാൻ തൃശൂർ ജില്ലാ കളക്ടർ ഉത്തരവിറക്കി. ഡാമിലെ ജലനിരപ്പ് 422 മീറ്ററിലെത്തുന്ന അടിയന്തര ഘട്ടത്തിൽ വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.

ഡാം തുറക്കുന്നതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയോരത്ത് താമസിക്കുന്നവർ കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായും കളക്ടർ അറിയിച്ചു.