Home » Blog » kerala Max » അടുക്കള ബജറ്റ് വീണ്ടും താളം തെറ്റുന്നു; സവാള വില 80 രൂപ കടന്നു!
SAVALA-680x450

സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നതായി റിപ്പോർട്ട്. ചില്ലറ വിപണിയിൽ നിലവിൽ സവാളയ്ക്ക് കിലോയ്ക്ക് 50 മുതൽ 80 രൂപ വരെയാണ് ഈടാക്കുന്നത്. കുറഞ്ഞ മാസങ്ങൾക്ക് മുൻപ് വളരെ കുറഞ്ഞ നിരക്കിൽ ലഭിച്ചിരുന്ന സവാളയുടെ വില ഇപ്പോൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്.

ഓണം കഴിഞ്ഞതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സവാളയുടെ വരവ് ഗണ്യമായി കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. സവാളയ്ക്ക് പുറമെ ചെറിയുള്ളിയുടെ വിലയും കിലോയ്ക്ക് 80 രൂപയായി ഉയർന്നിട്ടുണ്ട്.

വിലക്കയറ്റം സാധാരണക്കാരെയും ഉപയോക്താക്കളെയും വലിയ തോതിൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിപണിയിലെ ഈ വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലുകൾ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സവാള വില നൂറു രൂപ കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

Leave a Reply

Your email address will not be published. Required fields are marked *