Your Image Description Your Image Description

മലയാള സിനിമയിലെ യുവ നായികമാരിൽ ഒരാളാണ് മാളവിക മോഹൻ.ദുൽഖർ സൽമാൻ നായകനായെത്തിയ പട്ടം പോലെ ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഛായാഗ്രാഹകൻ കെ.യു മോഹനന്റെ മകളായ മാളവിക മോഹനൻ. തിയേറ്ററിൽ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ത്തിൽ നായിക മാളവികയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പിറന്നാൾ ദിവസം മാളവിക മോഹനൻ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റ് ചർച്ചയാവുന്നു. തന്റെ ആദ്യ സിനിമയായ ‘പട്ടം പോലെ’ എന്ന ചിത്രത്തിൽ തന്നെ ഓഡിഷൻ ചെയ്തത് മമ്മൂട്ടി ആയിരുന്നുവെന്നാണ് മാളവിക പറയുന്നത്.

 

“എന്റെ ജീവിതത്തിലെ ആദ്യ ഒഡിഷന്‍ ആയിരുന്നു ഇത്. അന്നിത് സംഭവിക്കുമ്പോൾ എനിക്കതിന്റെ ഗൗരവം ഒട്ടും മനസിലായിരുന്നില്ല. ആദ്യമായി ഒഡിഷന്‍ ചെയ്യുന്നത് ഒരു ഇതിഹാസ നടനായിരിക്കുമെന്ന്‌ ആരാണ് കരുതുക? അവിശ്വസനീയമല്ലേ. ദുല്‍ഖര്‍ നായകനായുള്ള ‘പട്ടം പോലെ’ എന്ന സിനിമയുടെ കാസ്റ്റിങ് നടക്കുകയായിരുന്നു, ഒരു സെറ്റില്‍വെച്ച് മമ്മൂക്ക എന്നെ കണ്ടിരുന്നു. എന്നെ ചിത്രത്തിലേക്ക് ശിപാര്‍ശ ചെയ്തു. അങ്ങനെയാണ് എനിക്ക് എന്റെ ജീവിതത്തിലെ ആദ്യ അവസരം ലഭിക്കുന്നത് ഇന്ന് ‘ഹൃദയപൂര്‍വ്വം’ ഇത്രയധികം സ്‌നേഹം ഏറ്റുവാങ്ങുമ്പോള്‍, ഇതെല്ലാം എവിടെയാണ് തുടങ്ങിയതെന്ന് ഞാന്‍ ഓര്‍ത്തുപോവുകയാണ്.” ഇൻസ്റ്റഗ്രാമിൽ മാളവിക കുറിച്ചു. നിരവധി പേരാണ് മമ്മൂട്ടിക്ക് ഇന്നലെ ആശംസകളുമായി എത്തിയത്

Related Posts