Your Image Description Your Image Description

അങ്കമാലി: അങ്കമാലി പാറമടയിൽ നിന്നും തലയില്ലാത്ത നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അങ്കമാലി അയ്യംപുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

പൊതിഞ്ഞു കെട്ടിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്. മീൻ പിടിക്കാൻ എത്തിയവരുടെ ചൂണ്ടയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. പാറമടയിൽ നാളെ കൂടുതൽ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.

Related Posts