Your Image Description Your Image Description

പിഎല്ലിൽ നിന്നും ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിൻ വിരമിച്ചിരുന്നു. ഇപ്പോഴിതാ വിരമിക്കലിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിൻ. ഈ 38-ാം വയസ്സിൽ ഐപിഎൽ കളിക്കാൻ വേണ്ടത്ര ഊർജം തനിക്കില്ലെന്ന് അശ്വിൻ പറഞ്ഞു.

‘ഐപിഎൽ ഒരു വലിയ ടൂർണമെന്റാണ്. ഈ 38-ാം വയസ്സിൽ ഐപിഎൽ കളിക്കാൻ വേണ്ടത്ര ഊർജം തനിക്കില്ല. മൂന്ന് മാസം തുടർച്ചയായി കളിക്കാൻ മാത്രം ആരോഗ്യമില്ല. മഹേന്ദ്ര സിങ് ധോണിയെ കാണുമ്പോൾ ഞാൻ അത്ഭുതപ്പെട്ടു’ അശ്വിൻ പറഞ്ഞു.

അടുത്ത സീസൺ മുതൽ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകില്ലെന്ന് അറിയിച്ചാണ് അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ചത്. വർഷങ്ങളായി താൻ കളിച്ച ഐ‌പി‌എൽ ഫ്രാഞ്ചൈസികൾക്കും ബി‌സി‌സി‌ഐക്കും നന്ദി പറഞ്ഞുകൊണ്ടാണ് താരം ഐപിഎല്ലിൽ നിന്നും വിരമിച്ചത്.

അതേസമയം 2009 മുതൽ 2015 വരെ സി‌എസ്‌കെയിൽ കളിച്ചിരുന്ന താരം കഴിഞ്ഞ സീസണിലാണ് തിരിച്ചെത്തിയത്. അതിനിടയിൽ രാജസ്ഥാൻ റോയൽസിനും റൈസിംഗ് പൂണെ സൂപ്പർ ജയന്റ്സിനും പഞ്ചാബ് കിങ്‌സിനും വേണ്ടി കളിച്ചു. കഴിഞ്ഞ സീസണിൽ അദ്ദേഹം ഒമ്പത് മത്സരങ്ങൾ മാത്രമാണ് ചെന്നൈയ്ക്ക് വേണ്ടി കളിച്ചത്.

Related Posts