Your Image Description Your Image Description

കൊച്ചി: മണപ്പുറം ഫിനാന്‍സ് എംഡി ലയണ്‍ വി. പി. നന്ദകുമാറിന് ലയണ്‍സ് ഇന്റര്‍നാഷണല്‍ പുരസ്‌കാരം. ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ക്യാബിനറ്റ് ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍ വച്ച് ‘മേക്ക് യുവര്‍ മാര്‍ക്ക്’ പുരസ്‌കാരം നന്ദകുമാര്‍ ഏറ്റുവാങ്ങി.

200ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങളില്‍ പ്രത്യേകിച്ച് കുട്ടികളിലെ കാന്‍സര്‍ ചികിത്സ, പ്രകൃതി ദുരന്താശ്വാസം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന സംഭാവന നല്‍കിയതാണ് ലയണ്‍സ് ഇന്റര്‍നാഷണലിന്റെ മുന്‍ ഡയറക്ടര്‍ കൂടിയായ വി. പി. നന്ദകുമാറിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.
ഇരിഞ്ഞാലക്കുടയിലെ എംസിപി കണ്‍വെന്‍ഷന്‍ സെന്ററില്‍ 2000ത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ ക്യാബിനറ്റ് ഇന്‍സ്റ്റലേഷന്‍ ചടങ്ങില്‍, കഴിഞ്ഞ വര്‍ഷത്തെ ലയണ്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡന്റായിരുന്ന ഫബ്രിസിയോ ഒലിവെയ്‌റയുടെ ‘മേക്ക് യുവര്‍ മാര്‍ക്ക്’ പുരസ്‌കാരം പാസ്റ്റ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ അരുണ ഓസ്വാള്‍ വി.പി. നന്ദകുമാറിന് സമ്മാനിച്ചു. അദ്ദേഹത്തിൻ്റെ സഹധര്‍മ്മിണിയായ സുഷമ നന്ദകുമാറിനെയും സമ്മേളനം ആദരിച്ചു.
ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ ജയകൃഷ്ണന്‍, സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ലയണ്‍ കെ. എം. അഷറഫ്, ക്യാബിനറ്റ് സെക്രട്ടറി ലയണ്‍ രാധിക ജയകൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Related Posts