Your Image Description Your Image Description

കൊച്ചി: ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2030 സാമ്പത്തിക വര്‍ഷത്തോടെ തങ്ങളുടെ ആകെ വായ്പകള്‍ ഒരു ലക്ഷം കോടി രൂപയിലെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടു. 2017ല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചതിന് ശേഷമുള്ള പുരോഗതിയുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ നീക്കം.

സുരക്ഷിത വിഭാഗത്തില്‍പെട്ട വായ്പകള്‍ 2019 സാമ്പത്തിക വര്‍ഷത്തിലെ 16 ശതമാനത്തില്‍ നിന്ന് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം ത്രൈമാസത്തിലെ 46 ശതമാനത്തിലേക്ക് വളര്‍ച്ച നേടിക്കൊണ്ട് ഉജ്ജീവന്‍ ബാങ്കിന്റെ വായ്പ വിഭാഗം തുടര്‍ച്ചയായ വൈവിധ്യവല്‍ക്കരണ പാതയിലാണ്. സുരക്ഷിത വിഭാഗത്തില്‍പെട്ട വായ്പകള്‍ 65 മുതല്‍ 70 ശതമാനം വരെ ആയി ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് ബാങ്ക് മുന്നേറുന്നത്. ഭവന, മൈക്രോ മോര്‍ട്ട്ഗേജുകള്‍, ചെറുകിട സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍, വാഹന വായ്പകള്‍, സ്വര്‍ണ പണയം, കാര്‍ഷിക വായ്പകള്‍ തുടങ്ങിയവയാകും ഇതിലേക്ക് നയിക്കുക.

ആകെ നിക്ഷേപ അടിത്തറയായ 38,619 കോടി രൂപയുടെ 72 ശതമാനമെന്ന നിലയില്‍ റീട്ടെയില്‍ നിക്ഷേപങ്ങള്‍, മികച്ച രീതിയില്‍ കുറഞ്ഞ ചെലവിലുള്ള നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വായ്പകള്‍ക്കു പണം കണ്ടെത്താനാവുന്നതായാണ് 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ നിക്ഷേപത്തിന്റെ 24.3 ശതമാനമെന്ന നിലയില്‍ 9381 കോടി രൂപയാണ് കറണ്ട് അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് (കാസ) ബാലന്‍സ്. 2030 സാമ്പത്തിക വര്‍ഷത്തോടെ ആകെ നിക്ഷേപത്തിന്റെ 35 ശതമാനം കാസ എന്ന ലക്ഷ്യത്തോടെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം. ബ്രാഞ്ച് ശൃംഖലകള്‍ 752ല്‍ നിന്ന് ഏകദേശം 1150 ആയി ഉയര്‍ത്താനുള്ള പ്രവര്‍ത്തനം, ഉപഭോക്തൃ നിര വര്‍ധിപ്പിക്കാനുള്ള ആഴത്തിലുള്ള ക്രോസ് സെല്‍, ഐപിഒ-എഎസ്ബിഎ, മ്യൂചല്‍ ഫണ്ട് വിതരണം, റെമിറ്റന്‍സ്, കോ ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ അടക്കമുള്ള പദ്ധതികളുമായുള്ള വികസനം തുടങ്ങിയവയും ലക്ഷ്യമിടുന്നുണ്ട്.

കൃത്യമായ ജീവനക്കാരുടെ തോത്, യുക്തിസഹമായ പ്രവര്‍ത്തന ചെലവുകള്‍, ഉയര്‍ന്ന ഉല്‍പ്പാദന ക്ഷമത, ബ്രാഞ്ചുകളില്‍ നിന്നുള്ള മികച്ച പ്രകടനവും മറ്റ് ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ഇതിന് പിന്തുണയേകും.

26 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 97 ലക്ഷത്തിലേറെ വരുന്ന വളര്‍ന്നു കൊണ്ടിരിക്കുന്നതും വൈവിധ്യമാര്‍ന്നതുമായ ഉപഭോക്താക്കളുമായി വളരുന്ന ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചുള്ള സേവനങ്ങള്‍ ലഭ്യമാക്കാനായി എല്ലാ തലത്തിലും തങ്ങള്‍ സന്നദ്ധരാണെന്ന് ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ സഞജീവ് നൗട്യാല്‍ പറഞ്ഞു.

Related Posts