Your Image Description Your Image Description

സിറോ മലബാർ സഭ സിനഡും കൂരിയയും പിരിച്ച് വിടണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ.സെൻറ് തോമസ് മൗണ്ടിലെ കൂരിയ കാലങ്ങളായി പുനസംഘടിപ്പിക്കാതിരിക്കുന്നത് സഭ നേതൃത്വം പുനപരിശോധിക്കപ്പെടണം. അടുത്ത സഭ സിനഡിൽ അൽമായ പ്രാതിനിത്യം ഉറപ്പാക്കണം.സിറോ മലബാർ സഭ സിനഡ് കൂടുന്നത് മെത്രാൻ ക്ഷേമത്തിനും വൈദികക്ഷേമത്തിനും ആണെന്ന് സി എൻ എ ആരോപിച്ചു.

സാമുദായിക നശീകരണത്തിന് കൂട്ട് നിൽക്കുന്നവരെ വിശ്വാസി സമൂഹം തിരിച്ചറിയണം.വത്തിക്കാൻ്റെ അഡ്മിനിസ്ട്രേറേറ്റർ ഭരണം അതിരൂപതയിൽ വേണം.
വൈദീകർക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങൾ സഭ നേതൃത്വം അന്വേഷിച്ച് ശക്തമായ ശിക്ഷ നടപടി എടുക്കണം.
സഭയിലെ മെത്രാൻമാർക്കെതിരെയുള്ള സാമ്പത്തിക അഴിമതികൾ അന്വേഷണ വിധേയമാക്കണം.പള്ളികളിൽഏകീകൃത കുർബാന ഷെഡ്യൂൾഡ് സമയത്ത് നൽകാതെ അട്ടിമറിച്ച വൈദീകർക്കെതിരെ നടപടി എടുക്കണം എന്നി വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം വത്തിക്കാനിലേക്ക് അയച്ചതായി കാത്തലിക്ക്നസ്രാണി അസോസിയേഷൻ മേജർ അതിരൂപത സമിതി ഭാരവാഹികളായ ചെയർമാൻ ഡോ. എം.പി ജോർജ്, കൺവീനർ ജോസ് പാറേക്കാട്ടിൽ ,വൈസ് ചെയർമാൻ പോൾസൺ കുടിയിരിപ്പിൽ, ജോയിൻറ് കൺവീനർ ഷിജു സെബാസ്റ്റ്യൻ, ട്രഷറർ ബൈജു ഫ്രാൻസീസ്, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ പറഞ്ഞു.

Related Posts