Your Image Description Your Image Description

കൊച്ചി: ഇന്ത്യയുടെ സേവന മേഖലയില്‍ ആഗോള കയറ്റുമതി അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം രൂപീകരിച്ച സര്‍വീസസ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലും(എസ്ഇപിസി) ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ഗെയിമിംഗ്, ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് പ്ലാറ്റ്‌ഫോമായ വിന്‍സോയുമായി ധാരണാപത്രം ഒപ്പുവച്ചു. രാജ്യത്ത് അതിവേഗം വളരുന്ന ഗെയിമിംഗ് വ്യവസായത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെയും ബൗദ്ധിക സ്വത്തിന്റെയും(ഐപി) കയറ്റുമതി പ്രോത്സാഹനം ലക്ഷ്യമിട്ടാണ് മൂന്ന് വര്‍ഷത്തെ ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. 300 ബില്യണ്‍ ഡോളറിന്റെ ആഗോള ഗെയിമിംഗ് വിപണിയില്‍ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തി ഇന്ത്യന്‍ നിര്‍മ്മിത ഗെയിമുകളുടെ കയറ്റുമതിയില്‍ രാജ്യത്തെ മുന്‍നിരയില്‍ എത്തിക്കുക എന്നതാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. 2025ലെ ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഗെയിമിംഗ് ഉപയോക്തൃ അടിത്തറയുടെ ഏകദേശം 20ശതമാനവും ആഗോള ഗെയിമിംഗ് ആപ്പ് ഡൗണ്‍ലോഡുകളുടെ 15.1ശതമാനവും ഇന്ത്യയിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ മേഖല ഏകദേശം മൂന്ന് ബില്യണ്‍ യുഎസ് ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) ആകര്‍ഷിച്ചു. 1,888 ഗെയിമിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. 2024ല്‍ 3.7 ബില്യണ്‍ യുഎസ് ഡോളറില്‍ നിന്നും 2029 ഓടെ 19.6% വാര്‍ഷിക വളര്‍ച്ച നേടി 9.1 ബില്യണ്‍ യുഎസ് ഡോളറായി ഉയരുമെന്ന് കണക്കാക്കുന്നു. എസ്ഇപിസിയുമായുള്ള ഈ പങ്കാളിത്തം വഴി ഈ മാസം ജര്‍മ്മനിയില്‍ നടക്കുന്ന ഗെയിംസ്‌കോമില്‍ ഇന്ത്യ പവലിയനിലും മറ്റ് ആഗോള പരിപാടികളിലുമായി ഇന്ത്യന്‍ ഗെയിം ഡെവലപ്പര്‍മാരെ അവരുടെ മികച്ച ഗെയിമുകളും ഗെയിമിംഗ് സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിക്കാന്‍ വിന്‍സോ സഹായിക്കും. ഇതുവഴി യൂറോപ്പിലെ മുഖ്യ ഗെയിമിംഗ് ഇവന്റിലും ആഗോള വേദിയിലും ആഗോള പ്രസാധകര്‍, നിക്ഷേപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുമായി ബന്ധപ്പെടാന്‍ ഇന്ത്യന്‍ ഡെവലപ്പര്‍മാര്‍ക്ക് സാധിക്കും.

Related Posts