Your Image Description Your Image Description

കൊച്ചി: ഇലക്ട്രിക് വയറുകളുടെയും കേബിളുകളുടെയും നിര്‍മ്മാതാക്കളില്‍ രാജ്യത്തെ മുന്‍നിരക്കാരായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഓണാഘോഷത്തോടനുബന്ധിച്ച് പുതിയ കാമ്പയിന് തുടക്കമിട്ടു. ‘സുരക്ഷിതവും സന്തോഷകരവുമായ ബന്ധങ്ങള്‍’ എന്ന പോളികാബിന്റെ വാഗ്ദാനത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണീ കാമ്പയിന്‍. സന്തോഷവും സംതൃപ്തിയും നിറഞ്ഞ സമൂഹത്തെക്കുറിച്ചുള്ള മാവേലിയുടെ കാഴ്ചപ്പാടിനെ പോളികാബിന്റെ സുരക്ഷ, സന്തോഷം, പുരോഗതി എന്നിവയോടുള്ള പ്രതിബദ്ധതയുമായി ചേര്‍ന്നു നിര്‍ത്തുന്നതാണ്.

പൂക്കളത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്ത ഇന്‍സ്റ്റാളേഷനാണ് കാമ്പയ്‌നിന്റെ പ്രധാന സവിശേഷത. ഇടപ്പള്ളി ഫളൈഓവര്‍, തമ്പാനൂര്‍ ഫളൈഓവര്‍ തുടങ്ങിയ പ്രധാന സ്ഥലങ്ങളില്‍ സ്റ്റാറ്റിക്, ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ക്കൊപ്പം ഈ ഇന്‍സ്റ്റാളേഷനുകളും 33 ദിവസം ഓണത്തിന്റെ സാംസ്കാരിക പ്രതീകമായി നില്‍ക്കും. കൊച്ചി ലുലു മാളില്‍ പോളിക്യാബിന്റെ ഉല്‍പ്പന്ന ശ്രേണി പ്രമേയമാക്കിയുള്ള ഡിസ്പ്ലേയുമുണ്ടാകും. ഔട്ട്-ഓഫ്-ഹോം ബ്രാന്‍ഡിംഗിലൂടെയും സന്ദേശങ്ങളിലൂടെയുമാണ് പോളിക്യാബ് കൊച്ചിയിലും തിരുവനന്തപുരത്തും ഓണാഘോത്തിന്റെ മാറ്റുകൂട്ടുന്നത്.

ഓണം കേരളത്തിന്റെ സാംസ്‌കാരിക സ്വത്വത്തിന്റെ പ്രതീകമാണെന്നും പ്രാദേശിക പാരമ്പര്യങ്ങളോടും വികാരങ്ങളോടും തങ്ങളുടെ സംരംഭങ്ങളെ ബന്ധിപ്പിക്കുന്നതിലൂടെ ഉപഭോക്താക്കളുമായി മികച്ച ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പോളിക്യാബ് ഇന്ത്യ ലക്ഷ്യമിടുന്നതായും പോളികാബ് ഇന്ത്യ ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്വേതല്‍ ബസു പറഞ്ഞു.

നേരത്തെ പുരിയില്‍ രഥ യാത്രയിലും മുംബൈയില്‍ ഗണേശോത്സവത്തിലും പോളിക്യാബ് ഇത്തരം കാമ്പയിനുകള്‍ നടപ്പാക്കിയിരുന്നു.

 

 

Related Posts