Home » Blog » Kerala » അടുത്ത പണി വരുന്നു; പെട്രോള്‍-ഡീസല്‍ വില ഇനിയും ഉയരും
one

ഇന്ത്യയില്‍ പെട്രോള്‍-ഡീസല്‍ വില ഇനിയും വര്‍ധിക്കാന്‍ സാധ്യത. ഈയിടെയാണ് പെട്രോള്‍-ഡീസല്‍ വില ഇന്ത്യ വര്‍ധിപ്പിച്ചത്. മൂന്ന് രൂപയാണ് കൂട്ടിയിരുന്നത്. ക്രൂഡ് ഓയില്‍ പ്രതിസന്ധി കാരണം ഇനിയും വില വര്‍ധിപ്പിക്കാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്. ഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് അമേരിക്ക നല്‍കിയിരുന്ന ഇളവ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇന്ത്യയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും. ക്രൂഡ് ഓയില്‍ എവിടെനിന്നും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.

ഇന്ത്യയിലെ എണ്ണ സംഭരണികള്‍ കാലിയാകുകയാണ്. ഹോര്‍മുസ് പ്രതിസന്ധി കാരണം ഹോര്‍മുസ് വഴി ക്രൂഡ് ഓയില്‍ എത്തുന്നില്ല. ഇതോടെയാണ് റഷ്യന്‍ എണ്ണ വാങ്ങുന്ന കമ്പനികള്‍ക്ക് എതിരേ നടപടി എടുക്കില്ല എന്ന് യുഎസ് പ്രഖ്യാപിച്ചത്. ആ ഇളവാണ് ഇപ്പോള്‍ നീക്കിയത്. നിലവിൽ കപ്പലുകളിൽ കയറ്റിയ ക്രൂഡോയിൽ വിൽക്കാൻ ഏപ്രിൽ വരെയായിരുന്നു ഇളവ്. ഇത് പിന്നീട് 30 ദിവസത്തേക്ക് കൂടി നീട്ടി. ഇതാണ് മേയ് 16ന് അവസാനിച്ചത്. ഇനി ഇളവ് നീട്ടാന്‍ കഴിയില്ലെന്ന തീരുമാനത്തിലാണ് യുഎസ്. ഇനി എവിടെ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുമെന്ന ചോദ്യമാണ് രാജ്യത്തിന്‌ മുന്നിലുള്ളത്.

റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ വാങ്ങിയ രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. മേയിലെ ആദ്യ രണ്ടാഴ്ചകളിൽ പ്രതിദിനം 2.3 ദശലക്ഷം റഷ്യൻ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയത്. മാർച്ചിൽ ഇത് പ്രതിദിനം 2.25 ദശലക്ഷം ബാരലായിരുന്നു. റഷ്യയ്ക്ക് പുറമെ ഒമാൻ, വെനസ്വേല, അംഗോള, ബ്രസീൽ, തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ക്രൂഡോയിൽ വാങ്ങൽ വർധിപ്പിച്ചിട്ടുണ്ട്. നിലവില്‍ ക്രൂഡോയിലിന്റെ രാജ്യാന്തര വില ബാരലിന് 105 ഡോളറിന് മുകളിലാണ്. ഇറാൻ-യുഎസ് യുദ്ധം വീണ്ടും തുടങ്ങിയേക്കുമെന്ന ആശങ്കകള്‍ ഇപ്പോള്‍ ശക്തമാണ്. ഇതോടെ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാനാണ് സാധ്യത. ഇതോടെ സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്. എണ്ണവില കുറഞ്ഞാലെ ഇനി സ്വര്‍ണം കയറാന്‍ സാധ്യതയുള്ളൂ. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. ഇന്ത്യൻ റുപ്പി ഇന്നു രാവിലെ ഡോളറിനെതിരെ 20 പൈസ ഇടിഞ്ഞ് 96.20ലേക്ക് കൂപ്പുകുത്തി. രൂപയുടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. ഇനി ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്താലും ചെലവ് കൂടും. ഇതിനിടയിലാണ് പെട്രോള്‍-ഡീസല്‍ വില ഉയരാനുള്ള സാധ്യത കൂടി വരുന്നത്. പെട്രോള്‍-ഡീസല്‍ വില കൂടിയാല്‍ ഒപ്പം വിലക്കയറ്റം കൂടി എത്തും. നിലവില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3000 രൂപയില്‍ കൂടുതലാണ്. ഗാര്‍ഹിക സിലിണ്ടറിനും വില കയറാനുള്ള സാധ്യതകള്‍ നിലനില്‍ക്കുകയാണ്.