നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ എല്‍ഡിഎഫ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. യുഡിഎഫ് 102 സീറ്റുകള്‍ നേടിയപ്പോള്‍ എല്‍ഡിഎഫ് വെറും 35 സീറ്റില്‍ ഒതുങ്ങി. ഇന്ത്യയില്‍ സിപിഎം ഭരണം നിലനിന്ന ഏക സ്റ്റേറ്റായ കേരളം കൂടി നഷ്ടമായപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും സിപിഎം അപ്രത്യക്ഷമാവുകയാണ് എന്ന വിലയിരുത്തലുകള്‍ ശക്തമായി. ഇടതുപക്ഷം കേരളത്തില്‍ അധികാരത്തില്‍ നിന്നും പുറത്തായാലും വീണ്ടും ശക്തിയോടെ തിരിച്ചുവരുന്നതാണ് അതിന്റെ ചരിത്രം. സംഘടനാപരമായി സിപിഎം കേരളത്തില്‍ ശക്തമാണ്. 2016 മുതൽ പത്ത് വർഷം പ്രതിപക്ഷത്ത് ഇരുന്ന ശേഷമാണ് കോൺഗ്രസ് നയിക്കുന്ന (യുഡിഎഫ്) കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയത്.
എന്നാല്‍ കേരളത്തില്‍ ബിജെപിയുടെ നില ശക്തമല്ല. 2021 ൽ 11.3% ആയിരുന്ന വോട്ട് വിഹിതം ആയിരുന്ന ബിജെപി 2026 ൽ ഏകദേശം 11.4% ആയാണ് മാറിയത്. മൂന്നു സീറ്റുകള്‍ തന്നെ കഷ്ടിച്ചാണ് നേടാന്‍ കഴിഞ്ഞത്. 1980- മുതൽ, എൽഡിഎഫും യുഡിഎഫും കേരളത്തില്‍ പ്രധാന ശക്തികളാണ്. 1980, 1987, 1996, 2006, 2016, 2021 വർഷങ്ങളിലായി നടന്ന പത്ത് തിരഞ്ഞെടുപ്പുകളിൽ ആറെണ്ണത്തിലും എൽഡിഎഫ് ആണ് വിജയിച്ചത്. 2001 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 99 സീറ്റുകളുമായി യുഡിഎഫ് അധികാരത്തിൽ വന്നു. വെറും അഞ്ച് വർഷത്തിന് ശേഷം 2006 ൽ, സിപിഐ (എം) നേതൃത്വത്തിലുള്ള എൽഡിഎഫ് 98 സീറ്റുകൾ നേടി, അക്കാലത്തെ അവരുടെ ഏറ്റവും മികച്ച വിജയമായിരുന്നു അത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 72 സീറ്റുകൾ നേടി , കോൺഗ്രസിന്റെ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി. എന്നാല്‍ 2016-ല്‍ 91 സീറ്റുകള്‍ നേടി വൻ ഭൂരിപക്ഷത്തോടെ സിപി എം വീണ്ടും അധികാരത്തിലെത്തി 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സിപിഎം വീണ്ടും അധികാരത്തിലെത്തി.
എൽഡിഎഫിന്റെ 10 വർഷത്തെ ഭരണം ഭരണവിരുദ്ധ വികാരത്തിന് ആക്കം കൂട്ടി. വോട്ടര്‍മാര്‍ യുഡിഎഫിനു വോട്ടു ചെയ്ത് അധികാരത്തിലെത്തിച്ചു. കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ പാർട്ടിയാണ് സിപിഎം. 14 ജില്ലകളിലായി ഏകദേശം 38,000 ബ്രാഞ്ച് കമ്മിറ്റികളും 2,400-ലധികം ലോക്കൽ കമ്മിറ്റികളുമുണ്ട്. ഇന്ത്യയിലെ ഏറ്റവും സംഘടിതമായ തൊഴിലാളി-കർഷക യൂണിയനുകളിൽ ഒന്നാണ് കേരളം. ഇത് ഇടതുപക്ഷത്തിന്റെ അടിത്തറയുമാണ്. എൽഡിഎഫിന് 2026-ലെ വിധി തീർച്ചയായും ഒരു തിരിച്ചടിയാണ്, പക്ഷേ ഇത് ഒരിക്കലും അവസാനമല്ല. ഇടതുപക്ഷത്തിന്‍റെ അടിത്തറ ശക്തമാണ്. അവര്‍ തീര്‍ച്ചയായും തിരിച്ചുവരും. ഇത് തന്നെയാണ് കേരളത്തിന്റെ ചരിത്രവും പറയുന്നത്.
