Your Image Description Your Image Description

ഓണം മലയാളികളുടെ രുചിയുടെയും ഉത്സവമാണ്. പൂക്കളത്തിന്റെയും ഓണസദ്യയുടെയും ഫീൽ പൂർണ്ണമാകുന്നത് അതിൽ പായസ രുചി കൂടി ചേരുമ്പോൾ ആണ്. ‘ഓണപ്പായസം ഇല്ലെങ്കിൽ സദ്യ പൂർത്തിയാവില്ല’ എന്നാണ് കേരളീയരുടെ വിശ്വാസം. പരമ്പരാഗതമായി തയ്യാറാക്കുന്ന പാലട, അട പായസം,  പരിപ്പ് പായസം, ഗോതമ്പ് പായസം എന്നിവ ഷുഗർ ഉള്ളവർക്ക് കണ്ടു കൊതിക്കുവാൻ മാത്രമാണ് വിധി. എന്നാൽ ഇത്തവണ ഷുഗറായതുകൊണ്ട് ഓണത്തിന് പായസം ഒഴിവാക്കേണ്ട. ഒരുനുള്ള് പഞ്ചസാര ചേര്‍ക്കാതെ സദ്യയ്‌ക്കൊപ്പം കിടിലന്‍ പാല്‍പ്പായസം കുടിക്കാം. ഈ പായസത്തിൽ പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ത്താല്‍ മതി.

ഷുഗർ ലെസ് പായസത്തിന്റെ ചേരുവകള്‍

പാല്‍ – 2 ലിറ്റര്‍
ഉണക്കലരി – 125 ഗ്രാം
ശര്‍ക്കര – മധുരത്തിന് ആവശ്യത്തിന്
ഏലയ്ക്ക പൊടി – അര ടീസ്പൂണ്‍
നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – ആവശ്യത്തിന്
വെള്ളം – അര ലിറ്റര്‍

തയ്യാറാക്കുന്ന വിധം

ഉരുളിയില്‍ നെയ്യൊഴിച്ച് ചൂടായി വരുമ്പോള്‍ ഇതിലേക്ക് വെള്ളം ഒഴിക്കുക. തിളയ്ക്കുന്ന വെള്ളത്തിലേക്ക് പാല്‍ ഒഴിച്ച് തിളപ്പിക്കുക. പാൽ ഇളം പിങ്ക് നിറമാകുമ്പോള്‍ അരി കഴുകി ഇടണം. അരി മുക്കാല്‍ വേവാകുമ്പോള്‍ ശര്‍ക്കര പാനി അരിയിലേക്ക് ചേര്‍ക്കുക. അരി വെന്ത് കുറുകി വരുമ്പോള്‍ തീയണയ്ക്കാം. ശേഷം ഏലയ്ക്കാപ്പൊടി ചേര്‍ത്ത് പത്ത് മിനിറ്റ് ഇളക്കണം. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി നെയ്യിൽ വറുത്തുകോരി പായസത്തിന് രുചി കൂട്ടാം.

Related Posts