Your Image Description Your Image Description

തിരുവല്ല പട്ടണത്തിൽ ഭവനരഹിതരായി തെരുവിൽ പാർക്കുന്ന അന്തേവാസികളോടൊപ്പം തിരുവോണ സദ്യയും ഓണക്കോടിയും നൽകി.
തിരുവല്ല ഡെവലപ്മെൻ്റ് സൊസൈറ്റിയും കേരളാ സ്നേഹ കൂട്ടായ്മയും ഓണാഘോഷം നടത്തി. ഒരു രാജ്യത്തിൻ്റെയും സമൂഹത്തിൻ്റെയും വികസനം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവൻ്റെയും പാർശ്വവൽക്കരിക്കപ്പെട്ടവൻ്റെയും ജീവിത നിലവാരം ഉയർത്തുന്നതന്നെ ന്ന് തിരുവല്ല ഡവലപ്മെൻ്റ് സൊസൈറ്റി പ്രസിഡൻ്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ പ്രസ്താവിച്ചു .ഇന്നും നമ്മുടെ രാജ്യത്ത് ഭവനരഹിതരായും ദരിദ്രരായും കഴിയുന്നവരുടെ എണ്ണം വർദ്ധിച്ച് വരികയാണ് .ഇതിന് പരിഹാരം കാണേണ്ട ഉത്തരവാദിത്വം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കാണെന്നും അദ്ദേഹം പറഞ്ഞു. ഓണാഘോഷ പരിപാടിയിൽ സ്നേഹകൂട്ടായ് മ പ്രസിഡൻ്റ് ജയിംസ് മാത്യു അധ്യക്ഷത വഹിച്ചു. റവ ഫാദർ ജെറി കോടിയാട്ട് ,വർഗീസ് ടി. മങ്ങാട് ,PM അനീർ ,ബിജു അലക്സ് മാത്യു , അജി ആനിക്കാട് ജനാർദ്ധരൻ പൊടിയാടി , ബിജു പാലായി എന്നിവർ നേതൃത്വം നൽകി.
തിരുവല്ല പട്ടണത്തിൽ തെരുവിൽ ഭവനരഹിതരായി പാർക്കുന്നവരെ ഒരുമിച്ച് കൂട്ടി അവർക്ക് തിരുവോണ സദ്യയും ഓണക്കോടിയും നൽകി വ്യത്യസ്ത ഓണ അനുവഭമായാണ് തിരുവല്ല ഡെവലപ്മെൻ്റ് സൊസൈറ്റിയും കേരളാ സ്നേഹ കൂട്ടായ്മയും ഇത്തവണ ഓണഘോഷം നടത്തിയത് .

Related Posts