കാലടി: കെ സി ബി സി മദ്യ- ലഹരി വിരുദ്ധ മേഖല സമിതി യുടെ നേതൃത്വത്തിൽ അന്താരാഷ്‌ട്ര ലഹരി വിരുദ്ധ ദിനാചരണംനടത്തി. പ്രസിഡൻറ് കെ.എ പൗലോസ് ഉദ്‌ഘാടനം ചെയ്തു. ഷൈബി പാപ്പച്ചൻ അധ്യക്ഷത വഹിച്ചു
ലഹരി ഉപയോഗം വ്യക്തിയുടെ ആരോഗ്യത്തെ
മാത്രമല്ല ബാധിക്കുന്നത് സാമൂഹ്യബദ്ധങ്ങളെയും സാമൂഹ്യ വിശ്വാസങ്ങളെയും സകല മേഖലകളെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ ലഹരി പദാർത്ഥങ്ങളുടെ പിടിയിൽ നിന്ന് എല്ലാവരെയും മോചിപ്പിക്കാൻ കൂടുതൽ ആവശ്യമായ പരിപാടികൾ സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കണം. ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ ഏറെ സ്വാഗതർഹമാണ്. എന്നാൽ മദ്യനയത്തിൽ ജനങ്ങളുടെ ശബ്‌ദം കേൾക്കാൻ യുഡിഎഫ് സർക്കാർ തയ്യാറകണമെന്നും, വീര്യം കുറഞ്ഞ മദ്യോല്പാദന നീക്കം യുഡിഎഫ് പൂർണ്ണമായി തള്ളണമെന്നും ലഹരി വിരുദ്ധ ദിനാചരണം സമ്മേളനം ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാർ എക്സൈസ് വകുപ്പിൻ്റെയും കേരള പോലീസിൻ്റെയും നേതൃത്വത്തിൽ ശക്തമായ ലഹരി വിരുദ്ധപ്രവർത്തനങ്ങൾ നടത്തിവരുന്നതിനെ സമിതി അഭിനന്ദിച്ചു.
പതാക ഉയർത്തൽ,
ലഹരി വിരുദ്ധ സന്ദേശം,
ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ
ഗാനാലാപാനം, ബോധവൽക്കരണ
ക്ലാസ് എന്നിവ ഉണ്ടായിരുന്നു.
സിസറ്റർ മരിയൂസ, ജോസ് പടയാട്ടി, ചെറിയാൻ മുണ്ടാടൻ, ജോർജ് ഇമ്മാനുവൽ ചാക്കോച്ചൻ കരുമത്തി, ജോൺസൺ പാട്ടത്തിൽ, കെ.വി ജോണി, ബെന്നി പൈനാടത്ത്, ജോണി പിടിയത്ത്, കെ.വി ഷാ,
എം പി ജോസി, റോസി കപ്പിത്താൻ പറമ്പിൽ, ഷീല ജോസ് എന്നിവർ പ്രസംഗിച്ചു. സമിതിയുടെ നേതൃത്വത്തിൽ അതിരൂപത തലത്തിൽ
നടത്തുന്ന ലഹരി വിരുദ്ധ ദിനാചരണ സമ്മേളനo ജൂൺ 29 ന് ( തിങ്കൾ ) രാവിലെ 9.45ന് വൈക്കം വല്ലകം സെൻറ് മേരീസ് സ്‌കൂളിൽ നടക്കുമെന്ന് മദ്യവിരുദ്ധ സമിതി മേജർ അതിരൂപത ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ അറിയിച്ചു.
