Home » Blog » kerala Max » ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026: സ്മാർട്ട്ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും വമ്പൻ ഓഫറുകൾ
IMG-20261019-WA0014

കൊച്ചി: നടന്നുകൊണ്ടിരിക്കുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി സ്മാർട്ട്ഫോണുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് Amazon.in. മുൻനിര, ഇടത്തരം വിലവിഭാഗം, പ്രാരംഭ വിലവിഭാഗം എന്നിവയിലെ 5G സ്മാർട്ട്ഫോണുകൾക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാണ്.

എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചും ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾ വഴിയും ഉപഭോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ ഇളവ് നേടാം. പ്രൈം അംഗങ്ങൾക്ക് 10 ശതമാനം വരെ അധിക ലാഭവും ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരിധിയില്ലാത്ത അഞ്ച് ശതമാനം ക്യാഷ്ബാക്കും ലഭിക്കും.

മുൻനിര സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ സാംസങ് ഗാലക്സി എസ്25 അൾട്രാ 5G, 5,000 രൂപയുടെ കൂപ്പൺ ഇളവ് ഉൾപ്പെടെ 84,999 രൂപയ്ക്ക് ലഭ്യമാണ്. എ18 ചിപ്പിൽ പ്രവർത്തിക്കുന്ന ഐഫോൺ 16-നും പ്രത്യേക ഓഫറുകളുണ്ട്. സാംസങ് ഗാലക്സി ഇസഡ് ഫോൾഡ്7 5G, 1,29,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സൗകര്യവുമുണ്ട്.

ഇടത്തരം വിലവിഭാഗത്തിലെയും ഗെയിമിങ് വിഭാഗത്തിലെയും സ്മാർട്ട്ഫോണുകളിൽ ഐക്യൂഒഒ 15ആർ, 7,500 രൂപയുടെ കൂപ്പൺ ഇളവിന് ശേഷം 46,499 രൂപയ്ക്ക് ലഭ്യമാണ്. ഷവോമി 17-ന് 3,000 രൂപയുടെ നേരിട്ടുള്ള ബാങ്ക് ഇളവോടെ 59,999 രൂപയാണ് വില. വൺപ്ലസ് നോർഡ് 6, 42,999 രൂപയ്ക്കും വൺപ്ലസ് നോർഡ് സിഇ6, 33,999 രൂപയ്ക്കും ലഭ്യമാണ്. ഇവയ്ക്ക് ബാധകമായ ബാങ്ക് ഇളവുകളും ലഭിക്കും. സാംസങ് ഗാലക്സി എ56 5G-യുടെ വില 31,999 രൂപയാണ്.

താങ്ങാനാവുന്ന വിലയിൽ 5G സ്മാർട്ട്ഫോണുകൾ തേടുന്നവർക്കായി ഐക്യൂഒഒ ഇസഡ്11 ലൈറ്റ് 5G, 15,499 രൂപയ്ക്ക് ലഭ്യമാണ്. റെഡ്മി 15സി 5G പ്രൈം എഡിഷന് 15,999 രൂപയും ലാവ ബോൾഡ് എൻ4 പ്രോ 5G-യ്ക്ക് 13,999 രൂപയുമാണ് വില.

ഓഡിയോ അനുബന്ധ ഉപകരണങ്ങൾക്കും ഓഫറുകളുണ്ട്. സാംസങ് ഗാലക്സി ബഡ്സ് കോർ 2,949 രൂപയ്ക്കും വൺപ്ലസ് നോർഡ് ബഡ്സ് 4 പ്രോ 3,999 രൂപയ്ക്കും ലഭ്യമാണ്.

ഉൽപ്പന്നങ്ങൾ കണ്ടെത്താനും വിലയിരുത്താനും ഉപഭോക്താക്കളെ സഹായിക്കുന്നതിനായി റൂഫസ്, ലെൻസ് എഐ, വാച്ച് ഹൈലൈറ്റ്സ്, ക്വിക്ക് വ്യൂ, എഐ റിവ്യൂ ഹൈലൈറ്റ്സ്, ക്വിക്ക് ലേൺ, ബയിങ് ഗൈഡ്സ് തുടങ്ങിയ നിർമിതബുദ്ധി (എഐ) അധിഷ്ഠിത ഷോപ്പിങ് സൗകര്യങ്ങളും ആമസോൺ അവതരിപ്പിക്കുന്നു. ഉപഭോക്താക്കളുടെ ഉപയോഗരീതിയും ആവശ്യങ്ങളും പരിഗണിച്ച് വിദഗ്ധർ തിരഞ്ഞെടുത്ത സ്മാർട്ട്ഫോൺ നിർദേശങ്ങൾ നൽകുന്നതാണ് സ്മാർട്ട്ചോയ്സ് സൗകര്യം

Leave a Reply

Your email address will not be published. Required fields are marked *