Home » Blog » kerala Max » സൗരോർജ്ജ പദ്ധതിയുൾപ്പെടെ മൂന്ന് പുതിയ പദ്ധതികളുമായി നിറ്റ ജലാറ്റിൻ
IMG-20261009-WA0001

​കൊച്ചി: നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ ജലാറ്റിൻ ഡിവിഷനിൽ പൂർത്തിയാക്കിയ മൂന്ന് പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. സൗരോർജ്ജ പദ്ധതി, പുതിയ റീട്ടെയിൽ പാക്കിംഗ് കേന്ദ്രം, ട്രാഫിക് മീഡിയൻ എന്നിവയാണ് പ്രവർത്തനസജ്ജമായത്.

ഹരിത ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി കമ്പനി പുതുതായി സജ്ജമാക്കിയ സൗരോർജ്ജ പദ്ധതി എറണാകുളം ജില്ലാ കളക്ടർ പ്രിയങ്ക ജി ഉദ്ഘാടനം ചെയ്തു. ഉൽപ്പന്ന വിതരണ ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ആരംഭിച്ച നിറ്റ ജലാറ്റിനിലെ പുതിയ റീട്ടെയിൽ പാക്കിംഗ് കേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും കമ്പനി ചെയർമാനുമായ എ.പി.എം. മുഹമ്മദ് ഹനീഷ് നിർവഹിച്ചു.

ആകർഷകമായ രീതിയിൽ ഒരുക്കിയ ലാൻഡ്‌സ്‌കേപ്പ്ഡ് ട്രാഫിക് മീഡിയൻ കിൻഫ്ര എക്സ്പോർട്ട് പ്രൊമോഷണൽ ഇൻഡസ്ട്രിയൽ പാർക്ക് സി.ഇ.ഒ. മുഹമ്മദ് ബഷീറാണ് ഉദ്ഘാടനം ചെയ്തത്.

​ചടങ്ങിൽ നിറ്റ ജലാറ്റിൻ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പ്രവീൺ വെങ്കിട്ടരമണൻ, സി.ഒ.ഒ എൽദോസ് പി. കൗമ, വാർഡ് കൗൺസിലർ പ്രിയ ജോയ്, തൊഴിലാളി പ്രതിനിധി വരുൺ എന്നിവർ സംസാരിച്ചു. കിൻഫ്ര , കിനെസ്കോ പ്രതിനിധികളും കമ്പനി ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *