Home » Blog » kerala Max » ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 9ന് ആരംഭിക്കുന്നു
IMG-20261008-WA0021

കൊച്ചി: ഫ്ലിപ്കാർട്ടിന്റെ 13-ാമത് ബിഗ് ബില്യൺ ഡേയ്സ് ഒക്ടോബർ 9ന് ആരംഭിക്കും. പ്ലസ്, ബ്ലാക്ക്, ഫ്ലിപ്കാർട്ട് ക്രെഡിറ്റ് കാർഡ് അംഗങ്ങൾക്ക് ഒക്ടോബർ 8 മുതൽ എർലി ആക്സസ് ലഭിക്കും. 15 കോടി ഉൽപ്പന്നങ്ങളും റെക്കോർഡ് പങ്കാളിത്തവുമായി വിൽപ്പനക്കാരും എംഎസ്എംഇകളും ഇത്തവണത്തെ വിൽപ്പനയിൽ പങ്കെടുക്കും. ഫ്ലിപ്കാർട്ട് മിനിറ്റ്സ് 150-ലേറെ നഗരങ്ങളിൽ 77,000-ത്തിലധികം ഉൽപ്പന്നങ്ങൾ ലഭ്യമാക്കും. എകാർട്ട് 900-ലേറെ പുതിയ ഡെലിവറി ഹബുകളും 750-ലേറെ പിൻകോഡുകളും കൂട്ടിച്ചേർത്തിട്ടുണ്ട്. ഫെസ്റ്റിവൽ സീസണിൽ 2.5 ലക്ഷത്തിലേറെ തൊഴിലവസരങ്ങളും സൃഷ്ടിക്കും. എഐ അധിഷ്ഠിത ഷോപ്പിങ് സംവിധാനങ്ങളും ഇത്തവണ അവതരിപ്പിക്കും. “ബിഗ് ബില്യൺ ഡേയ്സ് ഇന്ന് ഫ്ലിപ്കാർട്ടിന്റെ മാത്രം കഥയല്ല; ഇത് ഇന്ത്യയുടെ വളർച്ചയുടെ പ്രതിഫലനമാണ്,” ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *