Home » Blog » kerala Max » ജിയോഹോട്സ്റ്റാര്‍ അന്താരാഷ്ട്ര സാന്നിദ്ധ്യം വിപുലീകരിക്കുന്നു; ഇനി മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും
IMG-20261008-WA0018

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ്ങ് പ്ലാറ്റ്‌ഫോമായ ജിയോഹോട്സ്റ്റാര്‍ അന്താരാഷ്ട്ര സാന്നിധ്യം വിപുലീകരിച്ചുകൊണ്ട് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലേക്ക് പ്രവേശിക്കുന്നു. യുകെ, കാനഡ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ലോഞ്ചിനുശേഷമാണ് ജിയോഹോട്സ്റ്റാര്‍ തങ്ങളുടെ വിശാലമായ വിനോദ യൂണിവേഴ്സിനെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതിനായി ജിയോഹോട്സ്റ്റാര്‍ സ്റ്റാഴ്‌സ്‌പ്ലേയുമായി കൈകോര്‍ക്കുന്നു.

ഈ മേഖലയില്‍ സ്റ്റാര്‍സ്‌പ്ലേ ആപ്പിലും വെബ്‌സൈറ്റിലും പ്രത്യേക സ്ട്രീമിങ്ങായി ജിയോഹോട്സ്റ്റാര്‍ ലഭിക്കും. 10 ഭാഷകളിലെ ഓഡിയോ ട്രാക്കുകള്‍ ലഭ്യമായിട്ടുള്ള പ്രോഗ്രാമുകളും പുതിയ ജിയോഹോട്സ്റ്റാര്‍ ഒറിജിനല്‍സും ഈ മേഖലയിലെ പ്രേക്ഷകര്‍ക്കും ലഭിക്കും. ലോകത്തേറ്റവും കൂടുതല്‍ ദക്ഷിണേഷ്യന്‍ ജനതയുള്ള മേഖലയാണ് മിഡില്‍ ഈസ്റ്റും നോര്‍ത്ത് ആഫ്രിക്കയും. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ബംഗ്ലാ തുടങ്ങിയ ഭാഷകളിലെ പ്രോഗ്രാമുകള്‍ ഈ പ്രേക്ഷകര്‍ക്ക് ലഭിക്കും.

സ്റ്റാര്‍സ്പ്ലേയുടെ മാസം 34.99 എഇഡി നിരക്കുള്ള പ്ലസ് പ്ലാന്‍, മാസം 49.99 എഇഡി നിരക്കുള്ള മാക്സ് പ്ലാന്‍ എന്നിവയില്‍ ജിയോഹോട്സ്റ്റാര്‍ ലഭ്യമാണ്. ജിയോഹോട്സ്റ്റാറിന്റെ വിനോദ പ്രോഗ്രാമുകള്‍, ഒറിജിനലുകള്‍, റിയാലിറ്റി ഫ്രാഞ്ചൈസികള്‍, സിനിമകള്‍ എന്നിവയെല്ലാം ഈ മേഖലയിലെ പ്രേക്ഷകര്‍ക്കും കാണാനാകും.

Leave a Reply

Your email address will not be published. Required fields are marked *