Home » Blog » kerala Max » ആമ്പിയർ പുതിയ എക്സ്പീരിയൻസ് സെന്റർ കൊല്ലത്ത് പ്രവർത്തനമാരംഭിച്ചു
IMG-20261007-WA0008

കൊല്ലം: ആമ്പിയറിന്റെ റീട്ടെയിൽ, സർവീസ് സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കൊല്ലം പാലത്തറയിൽ ഏഷ്യൻ മോട്ടോഴ്സ് എന്ന പുതിയ ഡീലർഷിപ്പ് ഉദ്ഘാടനം ചെയ്തു. പുതിയ ആമ്പിയർ എക്സ്പീരിയൻസ് സെന്ററിലൂടെ ഉപഭോക്താക്കൾക്ക് വിൽപ്പനയും സർവീസും ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരിടത്ത് ലഭ്യമാകും.

വിവിധ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപ്പന ചെയ്ത ആമ്പിയറിന്റെ വിപുലമായ ഇലക്ട്രിക് സ്കൂട്ടർ നിരയാണ് ഈ സെന്ററിൽ സജ്ജമാക്കിയിരിക്കുന്നത്. കരുത്തുറ്റ 5 കെ.ഡബ്ല്യു മോട്ടോറും മികച്ച പ്രകടനത്തിലൂടെ ഇന്ത്യയിലെ ദുർഘടമായ പാതകളിൽ ദേശീയ-അന്താരാഷ്ട്ര റെക്കോർഡുകൾ സ്വന്തമാക്കുകയും ചെയ്ത ആമ്പിയർ നെക്സസ് ഇഎക്സ് പ്ലസ് ആണ് ഇതിൽ പ്രധാനപ്പെട്ടത്.

കുടുംബങ്ങൾക്കും മൂല്യത്തിന് മുൻഗണന നൽകുന്ന ഉപഭോക്താക്കൾക്കുമായി മികച്ച സാങ്കേതികവിദ്യയും ദൈനംദിന ഉപയോഗത്തിന് അനുയോജ്യവുമായ മാഗ്നസ് ജിമാക്സ്, നഗരങ്ങളിലെ യാത്രകൾക്ക് ഏറ്റവും മികച്ച മാഗ്നസ് നിയോ, വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമായി പ്രത്യേകം തയ്യാറാക്കിയ ആമ്പിയർ റിയോ വൈബ് തുടങ്ങിയ സ്കൂട്ടറുകളും ഇവിടെ ലഭ്യമാണ്.

ഇന്റല്ലിപാക്കിന്റെ സഹായത്തോടെ 30-ലധികം ഇന്റലിജന്റ് ഫീച്ചറുകൾ നൽകുന്ന നെക്സസ് ഇഎക്സ് പ്ലസ്, മാഗ്നസ് ജിമാക്സ് എന്നിവയുടെ വേരിയന്റുകളും ഈ സെന്ററിലുണ്ട്. മികച്ച എൽഎഫ്പി ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ സ്കൂട്ടറുകൾക്ക് 5 വർഷം അല്ലെങ്കിൽ 75,000 കിലോമീറ്റർ വരെയുള്ള ബാറ്ററി വാറന്റിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യൻ സാഹചര്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ നിർമ്മിച്ച വാഹനങ്ങൾ എന്ന ‘ബിൽറ്റ് ഫോർ ഭാരത്’ ആശയമാണ് കമ്പനി പിന്തുടരുന്നത്. കൊല്ലി ഹിൽസിലെ 70 ഹെയർപിൻ വളവുകൾ പിന്നിട്ടും 13,200 അടി ഉയരമുള്ള ഷിപ്‌കി ലാ പാസിൽ എത്തിയുമാണ് നെക്സസ് പ്ലാറ്റ്ഫോം തങ്ങളുടെ കരുത്ത് തെളിയിച്ചത്

അത്യാധുനികവും അനുഭവവേദ്യമായ റീട്ടെയിൽ കേന്ദ്രമായി രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ ആമ്പിയർ എക്സ്പീരിയൻസ് സെന്റർ, ഉപഭോക്താക്കൾക്ക് വാഹനങ്ങളുടെ വിപുലമായ നിര അടുത്തറിയാനും പരിശീലനം ലഭിച്ച പ്രൊഡക്റ്റ് സ്പെഷ്യലിസ്റ്റുകളുമായി നേരിട്ട് സംസാരിക്കാനും അവസരമൊരുക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ വിവിധ നേട്ടങ്ങൾ കൃത്യമായി മനസ്സിലാക്കാനും സാഹചര്യത്തിൽ മികച്ച തീരുമാനങ്ങളെടുക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കും.

പുതിയ അത്യാധുനിക ഡീലർഷിപ്പിലൂടെ ഉപഭോക്താക്കൾക്ക് ഉൽപ്പന്നങ്ങളെക്കുറിച്ച് അടുത്തറിയാനും, പരിശീലനം ലഭിച്ച ജീവനക്കാരുമായി സംവദിക്കാനും, മികച്ച രീതിയിൽ വാഹനങ്ങൾ തിരഞ്ഞെടുക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *