Home » Blog » kerala Max » ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കാൻ കുങ്കിയാനകൾ ഇന്ന് ചിന്നക്കനാലിൽ
chakkakomban-680x450

ഇടുക്കി: ചക്കക്കൊമ്പന് റേഡിയോ കോളർ ഘടിപ്പിക്കുന്നതിനുള്ള നിർണ്ണായക ദൗത്യത്തിനായി വിക്രം, ഭരത് എന്നീ കുങ്കിയാനകൾ ഇന്ന് ചിന്നക്കനാലിലെത്തും. കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പ് ലക്ഷ്യമിടുന്നത്. ഹൈറേഞ്ച് ചീഫ് കൺസർവേറ്റർ, മൂന്നാർ ഡിഎഫ്ഒ, നാല് വെറ്ററിനറി സർജൻമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ദൗത്യം നിയന്ത്രിക്കുന്നത്.

നേരത്തെ അരികൊമ്പനെ പിടികൂടിയ അതേ മേഖലയിൽ തന്നെയാണ് ചക്കക്കൊമ്പനായുള്ള ദൗത്യവും നടക്കുന്നത്. ആനയെ ഏതാനും ദിവസം നിരീക്ഷിച്ചതിന് പിന്നാലെ ആരോഗ്യം, കാലാവസ്ഥ, പ്രദേശത്തിന്റെ പ്രത്യേകത തുടങ്ങിയവ എല്ലാം പരിഗണിച്ച ശേഷമാവും ദൗത്യം നടപ്പിലാക്കുക.

Leave a Reply

Your email address will not be published. Required fields are marked *