Home » Blog » kerala Max » ഗാന്ധി ജയന്തി ദിനവും ലാൽ ബഹദൂർ ശാസ്ത്രി ജന്മദിനാഘോഷ അനുസ്മരണവും നടത്തി
IMG-20261005-WA0001

മഞ്ഞപ്ര: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ 157 -ാം ജന്മദിനവും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ 122 മത് ജന്മദിന ആലോഷവും അനുസ്‌മരണവും നടത്തി.കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം 10, 11 വാർഡ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പി ആൻറ് പി കവലയിൽ നടന്ന ജന്മദിന അനുസ്മരണ ഘോഷം മഹിള കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്തംഗവുമായ സരിത സുനിൽ ചാലാക്ക ഉദ്ഘാടനം ചെയ്തു.

കോൺഗ്രസ് മഞ്ഞപ്ര മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് ജന്മദിന സന്ദേശം നൽകി.
പത്താം വാർഡ് പ്രസിഡൻറ് എം. സി ഇട്ടിയച്ചൻ മുടേരിപ്പടി അധ്യക്ഷത വഹിച്ചു.
പതാക ഉയർത്തൽ, തിരി തെളിയിക്കൽ, സർവ്വമത പ്രാർത്ഥന, പുഷ്പാർച്ചന,മധുര പലഹാര വിതരണം എന്നിവ ഉണ്ടായിരുന്നു
കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരയ സരിത സുനിൽ ഇളയിടത്ത്, ഷേർളി ജോസ്,ഒ എൽ ആൻറണി, കെ. സോമശേഖരൻപിള്ള, ബൈജു കൈതാരത്ത്,പൗലോസ് കീഴ്ത്തറ, ഷീല മനോജ്,ആൻ്റു തോട്ടുങ്ങ, ടി.ടി ജോസ് , ബെന്നി ചക്യേത്ത്, ഇട്ടീര വടക്കുഞ്ചേരി, വിശ്വനാഥമേനോൻ കാപ്പിള്ളിൽ, സ്റ്റാൻലി കിലുക്കൻ, ആൻറണി മടപറമ്പിൽ, ചാർളി മണവാളൻ , ജോസ് തിരുതനത്തിൽ, ജോയി തെക്കിനേൻ, സെബാസറ്റ്യൻ തൂമ്പാലൻ, ടി .എം ബെന്നി, വിൽസൺ മാടൻ,
കെ. ഒ ലൂവിസ്, ഇ.പി സുനിൽകുമാർ, ടി. ഒ
പാപ്പച്ചൻ, ജോസ് തോട്ടക്കര എന്നിവർ പ്രസംഗിച്ചു. ഇന്ദിര ഗാന്ധി
കൾചറൽ ഫോറം മഞ്ഞപ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന ഗാന്ധി , ശാസ്ത്രി ജന്മദിനാഘോഷം കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.വി സെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു.
ഡേവീസ് മണവാളൻ അധ്യക്ഷത വഹിച്ചു. ജോമോൻ ഓലിയപ്പുറം , ജോസൺവി ആൻ്റണി, ജോയ് അറയ്ക്ക എം.ഇ സെബാസ്‌റ്റ്യൻ, ദിനു ജോർജ്, സോമൻ വാഴ് വേലിൽ, വി.സി ബെന്നി, പിവി ജോബി, പോൾ മുരിങ്ങാമ്പിള്ളി എന്നിവർ പ്രസംഗിച്ചു.

ചിത്രം : മഹാത്മ ഗാന്ധി, ലാൽ ബഹദൂർ ശാസ്ത്രി ജന്മദിനാഘോഷ അനുസ്മരണ സമ്മേളനം മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് 10, 11 വാർഡ് കമ്മിറ്റികളുടെ സംയുക്ത ആഭിമുഖ്യത്തിൽ പി ആൻറ് പി കവലയിൽ മഹിളകോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്തംഗവുമായ സരിത സുനിൽ ചാലക്ക ഉദ്ഘാടനം ചെയ്യുന്നു.
ഒ.എൽ ആൻറണി, എം. സി ഇട്ടിയച്ചൻ,സരിത സുനിൽ ഇളയിടത്ത്, ഷേർളി ജോസ് ,ഷീല മനോജ് എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *