Home » Blog » kerala Max » കെഎസ്എഫ്ഇക്ക് യുവ മുഖം, എംഡിയായി അഭിലാഷ് പുരുഷോത്തമൻ ചുമതലയേറ്റെടുത്തു
Screenshot_20260928_073645

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള പ്രമുഖ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിന്റെ (KSFE) പുതിയ മാനേജിംഗ് ഡയറക്ടറായി അഭിലാഷ് പുരുഷോത്തമൻ ചുമതലയേറ്റെടുത്തു.

രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കിന്റെ തിരുവനന്തപുരം റീജിയണൽ ഹെഡായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ബാങ്കിങ്, ഫിനാൻഷ്യൽ മേഖലകളിലെ ദീർഘകാലത്തെ അനുഭവസമ്പത്തും മികവും മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ ഈ നിയമനം നടത്തിയത്.

സംസ്ഥാനത്തെ ചിട്ടി, സ്വർണ്ണപ്പണയ വായ്പാ രംഗങ്ങളിൽ സാധാരണക്കാരുടെ പ്രധാന ആശ്രയകേന്ദ്രമായ കെഎസ്എഫ്ഇയെ കൂടുതൽ പ്രൊഫഷണലാക്കാനും വിപണിയിലെ മത്സരക്ഷമത വർദ്ധിപ്പിക്കാനും ഈ നിയമനം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്വകാര്യ ബാങ്കിങ് രംഗത്തെ അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇയുടെ ആധുനികവൽക്കരണത്തിനും ഡിജിറ്റലൈസേഷനും, ഉപഭോക്തൃ സേവനങ്ങൾ വേഗത്തിലാക്കുന്നതിനും, പുതിയ ബിസിനസ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനും ഗുണം ചെയ്യും.

***

Leave a Reply

Your email address will not be published. Required fields are marked *