Home » Blog » kerala Max » ഗ്രാമീണ മേഖലയിൽ 20,000 ജീവനക്കാരെ നിയമിക്കാൻ ഫോൺപേ
IMG-20260928-WA0027

കൊച്ചി: ഗ്രാമീണ ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്ത 12 മാസത്തിനുള്ളിൽ 20,000ത്തിലധികം ഫ്രണ്ട്‌ലൈൻ സെയിൽസ് ജീവനക്കാരെ നിയമിക്കാൻ ഫോൺപേ പദ്ധതിയിടുന്നു. ഇതോടൊപ്പം 50 ലക്ഷത്തിലധികം പേയ്‌മെന്റ് ഉപകരണങ്ങളും വിന്യസിക്കും. സ്മാർട്ട് സ്പീക്കറുകളും പിഒഎസ് ഉപകരണങ്ങളും ഉൾപ്പെടുന്നവയിൽ പകുതിയിലധികം ഗ്രാമീണ മേഖലകളിലായിരിക്കും വിന്യസിക്കുക. ടയർ-6 നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം. ചെറുകിട വ്യാപാരികളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള എംഡിആർ സംവിധാനവും പ്രത്യേക ഫണ്ടും നിക്ഷേപങ്ങൾക്ക് സഹായകമാകുമെന്ന് ഫോൺപേ അറിയിച്ചു. പുതിയ തൊഴിൽ ചട്ടങ്ങൾ ഓൺ-റോൾ ജീവനക്കാരെ വേഗത്തിൽ നിയമിക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സഹായിക്കുന്നതായും കമ്പനി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *