Home » Blog » kerala Max » ടൈറ്റൻ ‘സെലസ്റ്റർ സ്വിഫ്റ്റ്’ സ്‌മാർട്ട് വാച്ച് വിപണിയിലിറക്കി
Screenshot_20260917_100844

കൊച്ചി: ബാഡ്‌മിന്‍റണ്‍, റണ്ണിങ് പ്രേമികൾക്കായി ടൈറ്റൻ പുതിയ പെർഫോമൻസ് സ്‌മാർട്ട് വാച്ചായ ‘സെലസ്റ്റർ സ്വിഫ്റ്റ്’ പുറത്തിറക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ബാഡ്‌മിന്‍റണ്‍ സ്‌മാർട്ട് വാച്ച് എന്ന വിശേഷണത്തോടെയാണ് ഈ അൾട്രാ-ലൈറ്റ് വാച്ച് വിപണിയിലെത്തുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ പരിശീലനവും പ്രകടനവും കൃത്യമായി വിലയിരുത്താനും അത് കൂടുതൽ മെച്ചപ്പെടുത്താനും സഹായിക്കുന്ന രീതിയിലാണ് ഇതിന്‍റെ രൂപകല്‌പന. പ്രമുഖ ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ താരങ്ങളായ സാത്വിക്‌സായ്‌രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമാണ് സെലസ്റ്റർ സ്വിഫ്റ്റിന്‍റെ ബ്രാൻഡ് അംബാസഡർമാർ.

ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ രീതിയിൽ അൾട്രാ-ലൈറ്റ് ഡിസൈനിലാണ് ഈ സ്‌മാർട്ട് വാച്ച് നിർമ്മിച്ചിരിക്കുന്നത്. ബാഡ്‌മിന്‍റണ്‍ കളിക്കാർക്കായി സ്ട്രോക്ക് ഡിസ്ട്രിബ്യൂഷൻ, സ്‌മാഷ് സ്‌പീഡ്, റാലി പാറ്റേണുകൾ, ഗെയിം ട്രാക്കിംഗ്, ട്രെയിനിംഗ് ഇഫക്റ്റ്, റിക്കവറി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതിൽ ലഭ്യമാണ്. ഇത് കോർട്ടിലെ അവരുടെ പ്രകടനവും ഗെയിമിന്‍റെ വിവിധ തലങ്ങളും കൃത്യമായി അളക്കാൻ സഹായിക്കുന്നു.

ഓട്ടക്കാർക്കായി പ്രിസിഷൻ ജിപിഎസ് ട്രാക്കിംഗ്, ഒരു കിലോമീറ്ററിലെ വേഗത, വെർട്ടിക്കൽ ഓസിലേഷൻ, ഗ്രൗണ്ട് കോൺടാക്റ്റ് ടൈം, ബാലൻസ്, ടോട്ടൽ അസെൻ്റ് ആൻഡ് ഡിസെൻ്റ് തുടങ്ങിയ വിവരങ്ങള്‍ നൽകുന്ന നൂതന ഫീച്ചറുകളും ഇതിലുണ്ട്. കൂടാതെ, ഓക്‌സിജൻ അളവ് നിരീക്ഷിക്കൽ, സോൺ-ബേസ്‌ഡ് ട്രെയിനിംഗ്, ഉപഭോക്താക്കൾക്ക് അവരുടെ പരിശീലനത്തെയും വിശ്രമത്തെയും കുറിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന എഐ അടിസ്ഥാനമാക്കിയുള്ള ‘ടൈറ്റൻ ക്യു’ എന്നീ ഫീച്ചറുകളും ഈ സ്‌മാർട്ട് വാച്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വെക്റ്റർ ബ്ലാക്ക്, സാൻഡ് ബീജ്, ഗ്രാഫൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ടൈറ്റൻ സ്‌മാർട്ട് സെലസ്റ്റർ സ്വിഫ്റ്റ് ലഭ്യമാണ്. 9499 രൂപ വിലയുള്ള ഈ വാച്ചുകള്‍ ടൈറ്റൻ വേൾഡ് സ്റ്റോറുകൾ, ഔദ്യോഗിക വെബ്സൈറ്റ്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ റീട്ടെയിൽ ഔട്ട്ലെറ്റുകൾ, പ്രധാന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് www.titan.co.in സന്ദർശിക്കുകയോ അടുത്തുള്ള ടൈറ്റൻ വേൾഡ് സ്റ്റോറുകളുമായി ബന്ധപ്പെടുകയോ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *