Home » Blog » kerala Max » മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കണം

മഞ്ഞപ്ര : ഭിന്നശേഷിവിഭാഗക്കാർക്കു മഞ്ഞപ്ര കുടുംബാരോഗ്യ കേന്ദ്രത്തിൽ ഒപി ടിക്കറ്റ് സൗജന്യമാക്കണമെന്ന് കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ല ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ബദ്ധപ്പെട്ട അധികൃതർക്ക് രേഖ മൂലം പരാതിനൽകി. ഇവിടെ ലാബിൻ്റെ പ്രവർത്തന സമയം രാവിലെ 6 മുതൽ ആരംഭിക്കണം.ചികിൽസക്കായി എത്തുന്ന മുതിർന്ന പൗരന്മാർക്കും ,ഭിന്നശേഷിക്കാർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തണം. കൂടാതെ ആസ്പത്രിക്കുള്ളിൽ ലഘു ഭക്ഷണശാല കൗണ്ടർഎത്രയുംവേഗം ആരംഭിക്കണമെന്നും ബദ്ധപ്പെട്ടവർ ക്ക് നൽകിയ പരാതിയിൽ കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *