Home » Blog » kerala Max » വിദ്യാർഥികൾക്ക് എഐ പഠനവുമായി അഡോബ്
IMG-20260908-WA0013

കൊച്ചി: വിദ്യാർഥികളിൽ ഡിജിറ്റൽ സർഗാത്മകതയും എഐ നൈപുണ്യങ്ങളും വികസിപ്പിക്കുന്നതിനായി അഡോബ് ഇന്ത്യ വിവിധ സംസ്ഥാന സർക്കാരുകളുമായി സഹകരിക്കുന്നു. കേരളം ഉൾപ്പെടെ ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ബിഹാർ, അസം, ഗോവ എന്നീ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകൾക്ക് അഡോബ് എക്സ്പ്രസ് ഫോർ എജ്യുക്കേഷനിലേക്ക് സൗജന്യ പ്രവേശനം നൽകും.

ഈ സംരംഭത്തിലൂടെ രാജ്യത്തുടനീളമുള്ള 78 ലക്ഷം വിദ്യാർഥികളിലേക്കും അധ്യാപകരിലേക്കും അഡോബിന്റെ കെ-12 വിദ്യാഭ്യാസ പദ്ധതി എത്തും. അഡോബ് ഡിജിറ്റൽ അക്കാദമിയിലൂടെ ഡിജിറ്റൽ സർഗാത്മകത, ക്രിയേറ്റീവ് പ്രോബ്ലം സോൾവിങ്, ഡിജിറ്റൽ സ്റ്റോറിയെല്ലിംഗ്, എഐ സഹായത്തോടെയുള്ള കണ്ടന്റ് നിർമ്മാണം തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. അധ്യാപകർക്ക് ക്ലാസ് മുറികളിൽ ഡിജിറ്റൽ സർഗാത്മകത ഉൾപ്പെടുത്തുന്നതിനുള്ള പരിശീലനവും ലഭിക്കും.

പി എം ശ്രീ, സി എം ശ്രീ, കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയ, കേന്ദ്രീയ വിദ്യാലയ സംഘതൻ എന്നിവ ഉൾപ്പെടെയുള്ള സർക്കാർ സ്കൂൾ ശൃംഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *