Home » Blog » kerala Max » ഫിക്സഡ് ഡെപ്പോസിറ്റും ഡെയിലി ആർഡിയും ആരംഭിച്ച് ഫോൺപേ
IMG-20260818-WA0024

കൊച്ചി: പ്രമുഖ ബാങ്കുകളുമായും എൻബിഎഫ്‌സികളുമായും സഹകരിച്ച് ഫോൺപേ ഫിക്സഡ് ഡെപ്പോസിറ്റ് വിതരണ സേവനം ആരംഭിച്ചു. ഇതോടൊപ്പം ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്കുമായി ചേർന്ന് പ്രതിദിനം ₹100 മുതൽ നിക്ഷേപിക്കാവുന്ന ഡെയിലി റിക്കറിംഗ് ഡെപ്പോസിറ്റ് പദ്ധതിയും അവതരിപ്പിച്ചു. ഫോൺപേ ആപ്പിലൂടെ വിവിധ ബാങ്കുകളുടെ എഫ്‌ഡികൾ താരതമ്യം ചെയ്ത് പൂർണമായും ഡിജിറ്റൽ രീതിയിൽ ഉടൻ ബുക്ക് ചെയ്യാം. 7 ദിവസം മുതൽ 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാനാകും. യു.പി.ഐ ഓട്ടോപേ സൗകര്യത്തോടെയുള്ള ഡെയിലി ആർഡി വഴി ദിവസേന ₹100 മുതൽ ₹1,000 വരെ സ്വയമേവ നിക്ഷേപിക്കാനും ആവശ്യാനുസരണം പണം പിൻവലിക്കാനും സൗകര്യമുണ്ടെന്ന് ഫോൺപേ അറിയിച്ചു