കൊച്ചി: 66,928 ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പങ്കെടുത്ത പരിസ്ഥിതി ബോധവൽക്കരണ ക്യാമ്പയിനിലൂടെ ഹിമാലയ വെൽനെസ് കമ്പനി ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. “യുണൈറ്റഡ് ഫോർ വെൽനെസ്, യുണൈറ്റഡ് ഫോർ എ ഗ്രീനർ ടുമോറോ” എന്ന സന്ദേശവുമായി നടത്തിയ സംരംഭം “സൈൻ കൈയിൽ പിടിച്ച് ഏറ്റവും വലിയ ഓൺലൈൻ ഫോട്ടോ ആൽബം” എന്ന വിഭാഗത്തിലാണ് റെക്കോർഡ് നേടിയത്. 53,201 പേരുടെ മുൻ റെക്കോർഡാണ് ഹിമാലയ മറികടന്നത്. ഡോക്ടേഴ്സ് ഡേയായ ജൂലൈ ഒന്നിന് ആരംഭിച്ച ഒരു മാസത്തെ ക്യാമ്പയിനിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ പങ്കെടുത്തത്. 2030-ഓടെ 50 ലക്ഷം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
