Home » Blog » kerala Max » മഞ്ഞപ്രയിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി
IMG-20260719-WA0024

മഞ്ഞപ്ര : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി അംഗവുമായിരുന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണ സമ്മേളനം നടത്തി. മഞ്ഞപ്ര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കുംഭാഗം ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡൻറ് ചെറിയാൻ തോമസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പൈനാടത്ത് അനുസ്‌മരണ ദിന സന്ദേശം
നൽകി. നേതാക്കളായ സിജു ഈരാളി, ദേവസി മാടൻ, ബിനോയ് പാറയ്ക്ക, ടിനു മോമ്പിൻസ്, ബിജു നെറ്റിക്കാടൻ, ചിഞ്ചു ജിജോ, സുനിത ലാലു, സെബാസ്റ്റ്യൻ കൊട്ടേക്കാലി, എൽസി സാജു ,ലീമ ബിനോയ്, ബൈജു കോളാട്ടുകുടി, ജോമോൻ ഓലിയപ്പുറം, സുരേഷ് ബാബു , ജോസൺ വി ആൻറണി സുധീർ പല്ലൂർ, ഒ എൽ ആൻ്റണി എന്നിവർ പ്രസംഗിച്ചു. പതാക ഉയർത്തൽ, ഉമ്മൻ ചാണ്ടിയുടെ ഛായ ചിത്രത്തിൽ മാല ചാർത്തൽ, പൂ വിതറൽ, സർവ്വമത പ്രാർത്ഥന, അനുസ്മരണ പ്രസംഗങ്ങൾ എന്നിവ ഉണ്ടായിരുന്നു.

ചിത്രം:  മഞ്ഞപ്രയിൽ നടന്ന ഉമ്മൻ ചാണ്ടി അനുസ്‌മരണം കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്യുന്നു. ചെറിയാൻ തോമസ്, സണ്ണി പൈനാടത്ത്, സിജു ഈരാളി എന്നിവർ സമീപം.