Home » Blog » kerala Max » മൈക്രോഫിനാന്‍സ് പിന്തുണയോടെ കേരളത്തില്‍ ഉപജീവന സഹായവുമായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്
IMG-20260522-WA0032

കൊച്ചി: സംസ്ഥാനത്തെ സ്ത്രീ സംരംഭകരെ സഹായിക്കുന്നതിനായി കുറഞ്ഞ പലിശയുള്ള വായ്പകളും സാമ്പത്തിക പിന്തുണയും നല്‍കി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്. സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ വരുമാനമാര്‍ഗങ്ങള്‍ ആരംഭിക്കാനും വിപുലീകരിക്കാനും ഇത് സഹായിക്കുന്നു. ഇത്തരത്തില്‍ ബാങ്കിന്‍റെ പിന്തുണയോടെ കച്ചവടം ആരംഭിച്ച വീണ ഇതിന് ഉദാഹരണമാണ്. തുടക്കത്തില്‍ കക്കയിറച്ചി വ്യാപാരവും പിന്നീട് വസ്ത്ര വസ്ത്ര വ്യാപാര മേഖലയിലേക്കുമാണ് വീണ എത്തിയത്.

കേരളത്തിലെ തീരദേശ മത്സ്യബന്ധന സമൂഹത്തില്‍പ്പെട്ടയാളാണ് വീണ. പ്രദേശത്തെ പലരെയും പോലെ ഇവരുടെ കുടുംബവും കക്കയിറച്ചി കച്ചവടത്തിലാണ് ഏര്‍പ്പെട്ടിരുന്നത്. കച്ചവടം വികസിപ്പിക്കുന്നതിനായി അവര്‍ 40,000 രൂപയുടെ മൈക്രോഫിനാന്‍സ് വായ്പയ്ക്കായി ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിനെ സമീപിച്ചു. ഈ വായ്പ ബിസിനസ് ശക്തിപ്പെടുത്താനും ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും സഹായിച്ചു. ഔദ്യോഗിക ബാങ്കിംഗ് സേവനങ്ങളിലേക്ക് പരിമിതികള്‍ ഉണ്ടായിരുന്നതിനാല്‍ നേരത്തെ പ്രാദേശിക വായ്പദാതാക്കളെയാണ് കുടുംബം ആശ്രയിച്ചിരുന്നത്.

വരുമാനം മെച്ചപ്പെട്ടതോടെ കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനും സാധിച്ചു. പിന്നീട് മറ്റൊരു വായ്പ കൂടി എടുത്ത് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മൊത്തമായി വാങ്ങി ഉപഭോക്താക്കള്‍ക്ക് തവണകളായി വില്‍ക്കുന്ന ചെറിയ വസ്ത്രവ്യാപാരം ആരംഭിച്ചു. കക്കയിറച്ചി വ്യാപാരം സീസണല്‍ ആയതിനാല്‍ ഈ വൈവിധ്യവല്‍ക്കരണം വര്‍ഷം മുഴുവന്‍ വരുമാനം നേടാന്‍ സഹായകമായി. സ്ഥിരമായുള്ള അധിക വരുമാനം കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിരത വര്‍ധിപ്പിക്കുകയും മക്കളുടെ വിദ്യാഭ്യാസത്തിന് സഹായകമാവുകയും ചെയ്തു.

ഈ വായ്പ ലഭിച്ചതിലൂടെ തങ്ങളുടെ പാരമ്പര്യ ബിസിനസ് വികസിപ്പിക്കാന്‍ കഴിഞ്ഞെന്ന് വീണ പറഞ്ഞു. ഒന്നിലധികം വരുമാന മാര്‍ഗങ്ങള്‍ ഉണ്ടായത് സ്ഥിരതയാര്‍ന്ന വരുമാനം ഉറപ്പാക്കാന്‍ സഹായിച്ചു. ഉജ്ജീവന്‍ സ്മോള്‍ ഫിനാന്‍സ് ബാങ്കിന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ കുടുംബത്തിന് മികച്ച ഭാവി ഉറപ്പാക്കാമെന്നുള്ള ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നും വീണ പറഞ്ഞു.

ഉത്തരവാദിത്വമുള്ള ഒരു മൈക്രോഫിനാന്‍സ് സംവിധാനം സ്ത്രീ സംരംഭകരുടെ ഉപജീവനം ശക്തിപ്പെടുത്താനും സാമ്പത്തിക പ്രതിരോധശേഷി വര്‍ധിപ്പിക്കാനും എങ്ങനെ സഹായിക്കുന്നുവെന്നതിന് വീണ ഉദാഹരണമാണ്. സംസ്ഥാനത്തൊട്ടാകെ ഇത്തരത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് പിന്തുണ നല്‍കുന്നത്. ശരാശരി വായ്പ കുടിശ്ശികയില്‍ കേരളം രണ്ടാമതാണ്. 30,584 രൂപയാണ് ശരാശരി വായ്പ കുടിശ്ശിക. സംസ്ഥാനത്ത് 18.49 ലക്ഷം വായ്പകാര്‍ക്കായി ഏകദേശം 9,974 കോടി രൂപയുടെ മൊത്തം വായ്പ പോര്‍ട്ട്ഫോളിയോ ആണുള്ളത്. ഈ കണക്കുകള്‍ കേരളത്തിലെ സാമ്പത്തിക മേഖലയിലെ മൈക്രോഫിനാന്‍സിന്‍റെ പങ്ക് വ്യക്തമാക്കുന്നു.