Your Image Description Your Image Description

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ സൈക്ലത്തോണും വിപുലമായ ആരോഗ്യ ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 6 -ന് അങ്കമാലി നഗരസഭയുടെ ഓപ്പൺ ജിമ്മിന് സമീപത്തുനിന്ന് ആരംഭിച്ച സൈക്ലത്തോൺ നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ, അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. പാരാലിമ്പിക്‌സ് ആം റെസ്‌ലിങ് ചാമ്പ്യൻ ജോബി മാത്യു മുഖ്യാഥിതിയായി.

ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകി, ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പൊതുസമൂഹത്തിൽ എത്തിക്കുക എന്നതായിരുന്നു ഈ സംരംഭത്തിലൂടെ അപ്പോളോ അഡ്‌ലക്സ് ഹോസ്പിറ്റൽ ലക്ഷ്യമിട്ടത്. സൈക്ലത്തോണിൽ പങ്കെടുത്തവർക്ക് ഹെൽത്ത് ചെക്കപ്പ് കൂപ്പൺ, സർട്ടിഫിക്കറ്റ് എന്നിവ നൽകി. തുടർന്ന് രാവിലെ 7 മണിക്ക് അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിൽ വിദഗ്ദ്ധ ഡോക്ടർമാർ നയിച്ച ആരോഗ്യ ക്ലാസ്സുകളും സി.പി.ആർ. (CPR) പരിശീലനവും നടന്നു. ഡോ ഹർഷ ജീവൻ, സീനിയർ കൺസൾട്ടൻ്റ് & എച്ച്.ഒ.ഡി കാർഡിയോളജി വിഭാഗം, ഡോ. റിനെറ്റ് സെബാസ്റ്റ്യൻ സീനിയർ കൺസൾട്ടൻ്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്ക്കുലാർ സർജറി, എന്നിവർ ഹൃദയാരോഗ്യ സംരക്ഷണത്തെക്കുറിച്ച് വിശദമായ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.

എമർജൻസി ആൻഡ് ട്രോമാ കെയർ വിഭാഗം കൺസൾട്ടൻ്റ് & എച്ച്.ഒ.ഡി, ഡോ. ബിനോയി സേവ്യറുടെ നേതൃത്വത്തിൽ നടന്ന സി.പി.ആർ. ആൻഡ് ബി.എൽ.എസ്. (BLS) പരിശീലനം അടിയന്തിര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള നിർണ്ണായക അറിവ് പൊതുജനങ്ങൾക്ക് പകർന്നു നൽകി. കൂടാതെ ആരോഗ്യബോധം വർദ്ധിപ്പിക്കുന്നതിനായി ഫിറ്റ്‌നസ് ചലഞ്ചും ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു. “ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ഓർമ്മിപ്പിക്കാനാണ് ഞങ്ങൾ ഈ സംരംഭം ഏറ്റെടുത്തത്. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിത്.” അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ്ജ് പറഞ്ഞു.

Related Posts