ധീരം: നവാഗതനായ ജിതിൻ ടി സുരേഷ് സംവിധാനം ചെയ്ത ഈ മലയാള ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സൗദി അറേബ്യ കുവൈറ്റ് ഉൾപ്പെടെ ജി.സി.സിയിലും റിലീസ് ചെയ്യുന്നത് വിലക്കി. ഡിസംബർ 05ന് കേരളത്തിൽ വലിയ സ്‌ക്രീനുകളിൽ എത്തിയെങ്കിലും, വിദേശ റിലീസ് നിരോധിച്ചിരിക്കുന്നു. റെമോ എൻ്റർടെയ്ൻമെൻ്റ്, മലബാർ ടാക്കീസ് എന്നിവയുടെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ, റിമോഷ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിലെ ഒരു കഥാപാത്രത്തെ ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി അവതരിപ്പിക്കുന്നു, ഇതാണ് സിനിമ നിരോധിക്കാൻ കാരണമായത്. കുവൈറ്റിൽ റിലീസ് ചെയ്യുന്ന ധീരത്തിൽ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നിരോധിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ സൗദി അറേബ്യ സെൻസർ ബോർഡ് രാജ്യത്ത് റിലീസ് ചെയ്യുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട്.
ഇതേക്കുറിച്ച് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് സംവിധായകൻ ജിതിൻ പറഞ്ഞു, “നിലവിൽ, ധീരം ജി.സി.സിയിൽ റിലീസ് ചെയ്യാൻ കഴിയില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ട്രാൻസ്‌ജെൻഡർ വ്യക്തി അഭിനേതാക്കളിൽ ഉള്ളതിനാൽ ചിത്രം അവിടെ റിലീസ് ചെയ്യാൻ കഴിയില്ല. ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുവൈറ്റിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചു. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്താൽ അത് റിലീസ് ചെയ്യാമെന്ന് അവർ പറയുന്നു. പക്ഷേ സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്യാൻ കഴിയില്ല.”
“ആ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. മറുവശത്ത്, സമൂഹത്തിൽ LGBTQIA+ സാധാരണ നിലയിലാക്കാനും ഞങ്ങൾ ആഗ്രഹിച്ചു,” അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ധീരം A റേറ്റിംഗ് നേടിയിട്ടുണ്ട്, ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ചിത്രം, ആക്ഷൻ രംഗങ്ങളും ഒപ്പം ത്രില്ലർ ചേരുവയിൽ എത്തുന്ന പോലീസ് ഉദ്യോഗസ്ഥൻ്റെ ലക്ഷ്യത്തെ പിന്തുടരുമ്പോഴാണ് കഥ വികസിക്കുന്നത്. ഒരു ജാതി ജാതകം, മരണമാസ് തുടങ്ങിയ സിനിമകളും മിക്ക ഗൾഫ് രാജ്യങ്ങളിലും LGBTQIA+ പരാമർശങ്ങൾ കാരണം മുൻപ് നിരോധിച്ചിരുന്നു.
[12/11, 4:42 PM] +91 80898 72466: കൊടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് ടാറ്റ ആസ്ട്രക്കുമായി കൈകോര്‍ക്കുന്നു
കൊച്ചി: കാന്‍സര്‍ ചികിത്സ കൂടുതല്‍ എളുപ്പത്തില്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി, കൊടക് മഹീന്ദ്ര പ്രൈം ലിമിറ്റഡ് (കെഎംപിഎല്‍), ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഭാഗമായ അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ ട്രീറ്റ്‌മെന്റ്, റീസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഇന്‍ കാന്‍സര്‍ (ആസ്ട്രക്ക്)നൊപ്പം സഹകരിക്കുന്നു. ഇരുവരും ചേര്‍ന്ന് നവിമുംബൈയിലെ ഖാര്‍ഘറില്‍ സ്ഥിതിചെയ്യുന്ന പ്രോട്ടോണ്‍ തെറാപ്പി സെന്ററില്‍ എസ്ഡിഎക്‌സ് വൊളന്ററി ബ്രെത്ത് ഹോള്‍ഡ് സിസ്റ്റം സ്ഥാപിച്ചു. കെഎംപിഎല്‍ പ്രസിഡന്റും മുഴുവന്‍ സമയ ഡയറക്ടറുമായ സുരാജ് രാജപ്പന്‍, ബിസിനസ് ഹെഡ് എസ്.മുരളീധരനൊപ്പം സംവിധാനം ഉദ്ഘടനം ചെയ്തു.
ഈ അത്യാധുനിക സാങ്കേതികവിദ്യ, ചികിത്സയ്ക്കിടെ രോഗികളെ ശ്വാസം പിടിക്കാന്‍ സഹായിക്കുന്നതിനാല്‍ ഉയര്‍ന്ന കൃത്യതയോടെ റേഡിയേഷന്‍ നല്‍കാന്‍ ഡോക്ടര്‍മാരെ സഹായിക്കും. പ്രത്യേകിച്ച് ശ്വസനപ്രക്രിയ കാരണം സ്ഥാനം മാറാന്‍ സാധ്യതയുള്ള ശ്വാസകോശം, കരള്‍, പാന്‍ക്രിയാസ്, സ്തനം എന്നിവയിലെ കാന്‍സറുകളുടെ ചികിത്സയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. എസ്ഡിഎക്‌സ് സിസ്റ്റം റേഡിയേഷന്‍ കൃത്യമായി ട്യൂമറിലേക്ക് മാത്രം എത്തിക്കപ്പെടുന്നതും ആരോഗ്യകരമായ അവയവങ്ങള്‍ സംരക്ഷിക്കപ്പെടുന്നതും ഉറപ്പാക്കുന്നു.
പ്രോട്ടോണ്‍ തെറാപ്പി ലോകത്തിലെ ഏറ്റവും മുന്നിലുള്ള കാന്‍സര്‍ ചികിത്സാ രീതികളിലൊന്നാണ്. ഏറ്റവും നൂതനമായ കാന്‍സര്‍ ചികിത്സകള്‍ പോലും ഏറ്റവും ആവശ്യമുള്ളവര്‍ക്ക് പ്രാപ്യമാണെന്ന് ഈ പങ്കാളിത്തം ഉറപ്പാക്കുന്നു.
ആസ്ട്രക്കിന്റെ പ്രോട്ടോണ്‍ തെറാപ്പി സജ്ജീകരണവുമായി പൊരുത്തപ്പെടുന്ന ഒരേയൊരു സാങ്കേതികവിദ്യയാണ് എസ്ഡിഎക്‌സ് വോളണ്ടറി ബ്രെത്ത് ഹോള്‍ഡ് സിസ്റ്റമെന്നും ഇത് ചലന സെന്‍സിറ്റീവ് കാന്‍സറുകളെ സുരക്ഷിതമായും ഫലപ്രദമായും ചികിത്സിക്കുന്നതിന് അത്യന്താപേക്ഷിതമാക്കുന്നുവെന്നും ഈ സാമൂഹിക പ്രതിബദ്ധത യാഥാര്‍ഥ്യമാക്കിയ കെഎംപിഎല്ലിന് ഹൃദയം നിറഞ്ഞ നന്ദിയുണ്ടെന്നും ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ തേടി ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആസ്ട്രക്ക് ഡയറക്ടര്‍ ഡോ. പങ്കജ് ചതുര്‍വേദി പറഞ്ഞു.
ടാറ്റ മെമ്മോറിയല്‍ സെന്ററുമായുള്ള ഈ സഹകരണത്തിലൂടെ, ആഗോളതലത്തിലുള്ള കാന്‍സര്‍ പരിചരണം എല്ലാ രോഗികള്‍ക്കും നല്‍കുന്നതില്‍ അവരുടെ ആസ്ട്രാക്കിനെ പിന്തുണയ്ക്കുന്നതില്‍ തങ്ങള്‍ അഭിമാനിക്കുന്നുവെന്ന് കെഎംപിഎല്‍ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഷാറുഖ് തോദിവാല പറഞ്ഞു
