Home » Blog » kerala Max » റിപ്പോർട്ട് പുറത്തിറക്കി വേൾഡ് ഗോൾഡ് കൗൺസിൽ
IMG-20260715-WA0007

കൊച്ചി: ആഗോള രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം, പലിശനിരക്കുകളിലെ മാറ്റങ്ങൾ, നിക്ഷേപകരുടെ നിലപാടുകൾ എന്നിവ 2026-ന്റെ രണ്ടാം പകുതിയിൽ സ്വർണവിലയെ നിർണായകമായി സ്വാധീനിക്കുമെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ ‘ഗോൾഡ് മിഡ്-ഇയർ ഔട്ട്‌ലുക്ക് 2026’ റിപ്പോർട്ട് വ്യക്തമാക്കി. വർഷാരംഭത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയ സ്വർണവില പിന്നീട് ഇടിഞ്ഞെങ്കിലും കഴിഞ്ഞ ഒരു വർഷത്തിനിടെ മികച്ച നേട്ടം കൈവരിച്ച ആസ്തികളിലൊന്നായി തുടരുകയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള സംഘർഷങ്ങൾ രൂക്ഷമാകുകയോ സാമ്പത്തിക സാഹചര്യം മോശമാകുകയോ ചെയ്താൽ സ്വർണവില വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നും, അതേസമയം ഡോളറിന്റെ ശക്തിയും പ്രതീക്ഷിച്ചതിലേറെ പലിശനിരക്ക് വർധനയും വിലയ്ക്ക് സമ്മർദമാകുമെന്നും റിപ്പോർട്ടിൽ വിലയിരുത്തുന്നു.