Home » Blog » kerala Mex » റിപ്പോർട്ട് പുറത്തിറക്കി ഫ്ലിപ്പ്കാർട്ട്
IMG-20260319-WA0009

കൊച്ചി: ഫ്ലിപ്പ്കാർട്ട് പുറത്തിറക്കിയ പുതിയ പഠന റിപ്പോർട്ട് പ്രകാരം കേരളത്തിലെ ഡെലിവറി പങ്കാളികളിൽ 59% പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ തയ്യാറാണെന്ന് കണ്ടെത്തി. രാജ്യവ്യാപകമായി നടത്തിയ 6,000ത്തിലധികം ഡെലിവറി പങ്കാളികളിലെ സർവേയിൽ 46% പേർ ഇവികളിലേക്ക് മാറാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ ഉയർന്ന ആരംഭച്ചെലവ്, ചാർജിംഗ് സൗകര്യങ്ങളുടെ കുറവ്, വാഹനങ്ങളുടെ ലഭ്യത തുടങ്ങിയവ പ്രധാന വെല്ലുവിളികളായി തുടരുന്നു. ദിവസേന 40–80 കിലോമീറ്റർ സഞ്ചരിക്കുന്ന ഡെലിവറി പ്രവർത്തനങ്ങൾ ഇവികളുടെ ശേഷിയോട് പൊരുത്തപ്പെടുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഇന്ധനച്ചെലവ് 70–80% വരെ കുറയ്ക്കാനും വരുമാനം വർധിപ്പിക്കാനും സഹായിക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.