Home » Blog » kerala Max » കെഫോൺ മാനേജിങ് ഡയറക്ടറായി സന്ദീപ് കുമാർ ഐഎഎസ് ചുമതലയേറ്റു
IMG-20260709-WA0004

തിരുവനന്തപുരം : കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് (കെഫോൺ) മാനേജിങ് ഡയറക്ടറായി സന്ദീപ് കുമാർ, ഐഎഎസ് ചുമതലയേറ്റു. നിലവിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഡയറക്ടറായ അദ്ദേഹം 2020 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ഡിജിറ്റൽ പൊതുമേഖലാ അടിസ്ഥാനസൗകര്യ വികസനം, ഇ-ഗവേണൻസ്, സൈബർ സുരക്ഷ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, നൂതന സാങ്കേതികവിദ്യകളുടെ പ്രയോജനപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾക്ക് അദ്ദേഹം നേതൃത്വം നൽകി വരുന്നു. തലശേരി സബ് കലക്ടറായിരിക്കെ മികവുറ്റ ഭരണനിർവഹണത്തിന് സംസ്ഥാന സർക്കാരിന്റെ മികച്ച സബ് കലക്ടർക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്.

സംസ്ഥാനത്ത് അതിവേഗ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ വ്യാപനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ ഉൾക്കൊള്ളൽ കൂടുതൽ വിപുലമാക്കുക, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കെഫോൺ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ നേതൃത്വം കൂടുതൽ ശക്തിപകരും.