Home » Blog » kerala Max » മഞ്ഞപ്രയിൽ മലമ്പാമ്പ് ശല്യം
IMG-20260707-WA0001

മഞ്ഞപ്ര : മഞ്ഞപ്ര ഗവ. ഹയർ സെക്കൻ്ററി സ്‌കൂളിന് പിറക് വശത്തുള്ള ലയോള കനാൽ റോഡരികിൽ മലമ്പാമ്പിനെ കണ്ടതായി നാട്ടുക്കാർ.രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് പോകും വഴിയാണ് ഒരാൾ മലമ്പാമ്പിനെ കഴിഞ്ഞ ദിവസം കണ്ടത്.കൂടാതെ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരിൽ ചിലർ രാത്രികാലങ്ങളിൽ മലമ്പാമ്പിനെ പല കുറി കണ്ടതായി ചൂണ്ടിക്കാട്ടി.

മഞ്ഞപ്ര പഞ്ചായത്ത് പത്താം വാർഡ് ഉൾപ്പെടുന്ന ഈ ഭാഗത്തെ കനാൽ കാട് പിടിച്ച് കിടക്കുന്നത് ഇഴജന്തുക്കളുടെ ഒളിസങ്കേതമായി മാറുന്നു.
ചിലയിടങ്ങളിൽ വഴിവിളക്ക്കൾ ഇല്ലാത്തത് ജനങ്ങൾക്ക് അതിലേറെ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നു.
നിരവധി യാത്രക്കാർ ബസ്സോറ്റാപ്പിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും നടന്ന് പോകുന്ന വഴിയിലാണ് മലമ്പാമ്പിനെ കണ്ടത് നാട്ടുക്കാർ ഏറെ ഭീതിയോടെയാണ് നോക്കി കാണുന്നത്.
പൂത്തൂർപ്പിള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മഞ്ഞപ്ര ഫൊറോന പള്ളി,ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ,
ബസ് കാത്ത് നിൽപ്പ് കേന്ദ്രം, സ്വകാര്യ ട്യൂഷൻ സെൻററുകൾ, കുടുംബാരോഗ്യ കേന്ദ്രം, അങ്കണവാടി, പനമ്പ് നെയ്ത്ത് കേന്ദ്രം, വെറ്റിനറി ഡിസ്പെൻസ്റി, സ്വകാര്യ ആസ്പത്രി, സിനിമ ശാല എന്നിവിടങ്ങളിലേക്ക് ഇടതടവില്ലാതെ കുട്ടികൾ ഉൾപ്പെടെ അനേകം പേർ വരുന്നതും പോകുന്നതുമായ വഴിയിലാണ് മലമ്പാമ്പിനെ കണ്ടത്.
ബന്ധപ്പെട്ട അധികാരികൾ ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് പ്രദേശവാസികൾ പറഞ്ഞു.