കൊച്ചി: മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യുക്കേഷന്‍ (മാഹി)യുടെ 33ാം കണ്‍വൊക്കേഷന്‍ മൂന്ന് ദിവസത്തെ ചടങ്ങോടെ പൂര്‍ത്തിയാക്കി. ചടങ്ങില്‍ 1,645 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദങ്ങളും, 58 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും നല്കി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഭാഗങ്ങളിലായി ഡോ. ടി.എം.എ പൈ ഗോള്‍ഡ് മെഡല്‍ ലഭിച്ചു.
മുഖ്യ അതിഥിയായ ഗഌസ്ഗോ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സ് പ്രസിഡന്റ് പ്രൊഫ. (ഡോ.) ഹാനി എത്തിബ ടെക്നോളജി ആധാരമാക്കിയ ലോകത്ത് സഹാനുഭൂതിയോടെയുള്ള ആശയവിനിമയത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
മാഹി വൈസ് ചാന്‍സലര്‍ ലഫ്. ജന്‍. (ഡോ.) എം.ഡി. വെങ്കടേഷ് വിദ്യാര്‍ത്ഥികളില്‍ പരിചരണം, കരുണ, ഉത്തരവാദിത്വം എന്നിവ വളര്‍ത്തുന്ന സമുദായകേന്ദ്രിത പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.
നിധി എസ്. (എം.ഇ., ബിഗ് ഡാറ്റ അനലിറ്റിക്സ്), കാശിക അനില്‍ കിനി (ബി.കോം പ്രൊഫഷണല്‍), സഹ്റാ മൊഹിദ്ദിന് (ഐ.പി.എം., മാനേജ്മെന്റ്) എന്നിവരാണ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍.
ബിരുദാനന്തരമുള്ള പുതിയ ഉത്തരവാദിത്തത്തിന്റെയും സമൂഹത്തിന് സംഭാവനകള്‍ നല്കുന്നതിന്റെയും പ്രാധാന്യം സ്വര്‍ണ മെഡല്‍ ജേതാക്കള്‍ പങ്കുവെച്ചു.
