Home » Blog » kerala Max » കനാൽ തീരങ്ങളിലെ ഇറിഗേഷൻ സ്ഥലവും വൃക്ഷങ്ങളും അടയാളപ്പെടുത്തി ബോർഡ്കൾ സ്ഥാപിക്കണം
IMG-20261124-WA0007

മഞ്ഞപ്ര: കനാൽ തീരങ്ങളിലെ ഇറിഗേഷൻ വക സ്ഥലം അളന്ന് അടയാളപ്പെടുത്തി ബോർഡ്കൾ സ്ഥാപിക്കണമെന്നാ ആവശ്യം ശക്തമാവുന്നു. തൊഴിലുറപ്പ് തൊഴിലാളികൾ
കനാൽ ശുചീകരണം നടത്തുമ്പോൾ തീരങ്ങളിലുള്ള വാഴ, ചേന, ചേമ്പ് തുടങ്ങിയ കാർഷിക ഉൽപന്നങ്ങൾ വെട്ടിനശിപ്പിക്കുന്നത് ഏറെ പ്രതിഷേധങ്ങൾക്ക് ഇടയാക്കുന്നതായി പരാതി ഉണ്ട്.
എന്നാൽ ഇവ വെട്ടിമാറ്റുന്നത് പോലെ ഏറെ അപകടരമായ രീതിയിൽ റോഡിലേക്കും വൈദ്യുതി കമ്പികളിലേക്ക് ചാഞ്ഞ് നിൽക്കുന്ന വൃക്ഷങ്ങൾ വെട്ടി നീക്കുകയോ ശിഖിരങ്ങൾ മുറിച്ച് മാറ്റുകയോ നാളിതുവരെ ചെയ്തിട്ടില്ലയെന്ന് നാട്ടുക്കാർ ആരോപിച്ചു. ജനങ്ങളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബന്ധപ്പെട്ടഅധികാരികൾ ഇക്കാര്യത്തിൽ കാണിക്കുന്ന അനങ്ങാപ്പാറ നയം വെടിയണം.
കനാൽ ഭാഗത്തെ പല പാഴ്മരങ്ങളു വളർന്ന് പന്തലിച്ച് ജനങ്ങളുടെ സുരക്ഷിത യാത്രക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കനാൽ പുറ മ്പോക്കിൽ കൃഷികൾ നടത്താൻ അനുവാദമില്ലെന്നകാര്യം ജനങ്ങളെ കൃത്യമായി ബോധിപ്പിക്കുന്ന വസ്തുത കനാൽ അരികിൽ നിർബന്ധമായി പ്രദർശിപ്പിച്ചിരിക്കണം. യാതൊരു മുന്നറിയിപ്പും കൊടുക്കാതെ ഇവയുടെ വിളവ് എടുക്കുന്നതിന് മുൻപ് വെട്ടിനശിപ്പിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്.
കനാൽ പുറമ്പോക്കിൽ റോഡിനും വഴി യാത്രക്കാർക്കും മറ്റും ഏറെ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളുടെ ശിഖിരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾക്ക് കനാൽ അധികൃതർ ഇനിയും കാലതാമസം വരുത്തരുതെന്ന് നാട്ടുക്കാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിവിധ സന്നദ്ധ സംഘടനകൾ ഇറിഗേഷൻവകുപ്പ് അധികാരികളെ രേഖാമൂലവും നേരിട്ടും അല്ലാതെയും നിവേദനങ്ങളും പരാതിയും നൽകിയിട്ടും നാളിത് വരെയായി ഇക്കാര്യത്തിൽ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പരാതിക്കാരെ പലകുറി ഒഴിവാക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്.

ചിത്രം: ഇടതുകര കനാലിൻ്റെ മഞ്ഞപ്ര നടുവട്ടം ഭാഗത്തെ കനാൽ തീരത്ത് റോഡിലേക്ക് ചാഞ്ഞ് അപകടകരമായി നിൽക്കുന്ന വൃക്ഷം.

Leave a Reply

Your email address will not be published. Required fields are marked *