അമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നു അവിടെ നില നിന്ന ഇസ്ലാമിക ഭരണകൂട്ടത്തെ തുരത്തി ജനകീയ ശക്തികള്‍ക്ക് അധികാരം കൈമാറാന്‍ കൂടിയായിരുന്നു. ഇപ്പോള്‍ ഇറാനെതിരെയുള്ള യുദ്ധം അമേരിക്ക അവസാനിപ്പിച്ചിരിക്കുന്നു. . അമേരിക്കയും ഇസ്രയേലും കൂടി ഇറാനെ തകര്‍ക്കുകയും ഇറാന്റെ ആണവായുധ നിര്‍മ്മിതി താത്ക്കാലത്തേക്ക് അവസാനിപ്പിക്കുകയും കരാറില്‍ ഏര്‍പ്പെടുകയുമൊക്കെ ചെയ്തു. പക്ഷെ ഇസ്ലാമിക ഭരണകൂടാതെ പിഴുതെറിയാനുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ അമ്പേ പരാജയമടയുകയാണ് ചെയ്തത്.
ഇറാനിലെ മനുഷ്യാവകാശ സാഹചര്യങ്ങൾ മാറില്ലെന്ന് തീര്‍ച്ചയുമായിരിക്കുന്നു. ഇറാനില്‍ മത നിയമങ്ങള്‍ പഴയ രീതിയില്‍ തന്നെ തുടരുകയാണ്. ഇത് ലംഘിച്ചാല്‍ കടുത്ത ശിക്ഷയാണ് നിലനില്‍ക്കുന്നത്. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയാല്‍ ചാട്ടവാറടി യുവതികള്‍ക്ക് നേരിടേണ്ടിയും വരും. ഹിജാബ് ധരിക്കാതെ പാടിയ ഇറാനിലെ ഗായിക പരസ്തൂ അഹമ്മദിക്കും ഒപ്പമുള്ളവര്‍ക്കും 74 ചാട്ടയടിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സംഗീതപരിപാടിയിൽ തലമറച്ച് ഹിജാബ് ധരിച്ചില്ലെന്നാരോപിച്ചാണ് പരസ്തൂവിനെ അറസ്റ്റ് ചെയ്തത്.
സംഘത്തിലെ മറ്റ് എട്ട് അംഗങ്ങൾക്കും ശിക്ഷ ലഭിച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിൽ ലൈവായി സംപ്രേഷണം നടത്തിയതിനാണ് ഈ ശിക്ഷ. രണ്ട് വർഷത്തേക്ക് രാജ്യത്ത് നിന്ന് പുറത്തുകടക്കരുത്. കലാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും വിലക്കുണ്ട്. യു ട്യൂബില്‍ ദശലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ കണ്ടത്. ഇതാണ് ഇറാനിയന്‍ അധികൃതരെ പ്രകോപിപ്പിച്ചത്. നിയമപരമായ അടിസ്ഥാനമൊന്നുമില്ലാതെയാണ് ഈ ശിക്ഷ വിധിച്ചിരിക്കുന്നതും. സംഗീത പരിപാടി നടത്തിയതിനുള്ള ശിക്ഷയായ ചാട്ടവാറടി നിയമാനുസൃതമായ ശിക്ഷാരീതിയല്ലെന്നും പീഡനത്തിന്റെയും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെയും പ്രതീകമാണെന്നാണ് ഗായികയെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത്.
ഇറാനിലെ കടുത്ത സെൻസർഷിപ്പ് അനുസരിക്കാൻ വിസമ്മതിക്കുന്ന കലാകാരന്മാര്‍ക്ക് നിത്യവും ചെറുത്തുനിൽക്കേണ്ട അവസ്ഥയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പരസ്തൂവിന്റെ അറസ്റ്റ് ഇറാനിലും രാജ്യാന്തരതലത്തിലും വലിയ വിവാദമായി തുടരുകയാണ്. ഭരണകൂടത്തെ വിമർശിക്കുന്ന കലാകാരന്മാരെ അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം.
